കോട്ടയം: ശാസ്ത്രസാങ്കേതികരംഗത്തെ നൂതനപ്രവണതകൾക്കൊപ്പം സാങ്കേതികവിദ്യാഭ്യാസരംഗത്തുണ്ടാകുന്ന മാറ്റങ്ങളുടെ നേർക്കാഴ്ചയായി ടെക്‌നിക്കൽ ഫെസ്റ്റ്, കോട്ടയം ഗവ.പോളിടെക്നിക് കോളേജിൽ രണ്ടുദിവസമായി നടന്നുവന്ന സംസ്ഥാനതല ടെക്നിക്കൽ ഫെസ്റ്റ് 'അറോറ' എൻജിനിയറിങ് മേഖലയിലും മറ്റ് പഠനമേഖലയിലും പോളിടെക്നിക് കോളേജുകൾ വരുത്തിയ നവീനതകളുടെ പ്രദർശനമായി.
കോട്ടയം പോളിടെക്‌നിക് കോളേജിലെ പ്രദർശനം കാണാൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സ്കൂൾ വിദ്യാർഥികളും പൊതുജനങ്ങളുമെത്തി. ലാബുകളിലും എൻജിനിയറിങ് വർക് ഷോപ്പുകളിലും സജ്ജീകരിച്ച യന്ത്രോപകരണങ്ങളുടെ പ്രവർത്തനവും ഓരോ ഉത്പന്നങ്ങളും എങ്ങനെ നിർമിക്കുന്നുവെന്നും അധ്യാപകരും പോളി വിദ്യാർഥികളും ചേർന്ന് അവതരിപ്പിച്ചു. പോളിമർ ടെക്നോളജി ലാബിലൂടെ റബ്ബർ ഉത്പന്നങ്ങളുടെ നിർമാണരീതികളും അവതരിപ്പിച്ചു. കൊമേഴ്‌സ്യൽ പ്രാക്ടീസ് വിഭാഗത്തിന്റെ പ്രദർശനവുമുണ്ടായിരുന്നു. വിനോദപരിപാടികളും മത്സരങ്ങളും രണ്ടുദിവസമായി നടത്തി. ട്രാവൻകൂർ സിമൻ്റ്സ് മാനേജിങ് ഡയറക്ടർ ജി. രാജശേഖരൻപിള്ള ടെക്നിക്കൽ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. എൻ.ഡി. ആഷ അധ്യക്ഷത വഹിച്ചു. നഗരസഭാ കൗൺസിലർ സനിൽ തമ്പി, ട്രാവൻകൂർ സിമന്റ്സ് കമ്പനി സെക്രട്ടറി എ.ജെ. സജി, പൂർവവിദ്യാർഥിസംഘടന ജോയിന്റ് സെക്രട്ടറി പി.എ. ഗോപകുമാർ, അറോറ പ്രോഗ്രാം കൺവീനർ ഷിബു ഗണേഷ്, കോഡിനേറ്റർ ആർ. സന്ദീപ് എന്നിവർ പ്രസംഗിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group










