ആദിവാസിക്ഷേമസമിതി കളക്‌ടറേറ്റിന് മുൻപിൽ അനിശ്ചിതകാലസമരം തുടങ്ങി

ആദിവാസിക്ഷേമസമിതി കളക്‌ടറേറ്റിന് മുൻപിൽ അനിശ്ചിതകാലസമരം തുടങ്ങി
ആദിവാസിക്ഷേമസമിതി കളക്‌ടറേറ്റിന് മുൻപിൽ അനിശ്ചിതകാലസമരം തുടങ്ങി
Share  
2026 Jan 24, 08:58 AM

കല്പറ്റ: ആദിവാസിവിഭാഗങ്ങളുടെ വിവിധ ആവശ്യങ്ങളുയർത്തി ആദിവാസി ക്ഷേമസമിതി (എ.കെ.എസ്.) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ട‌റേറ്റിനു മുൻപിൽ അനിശ്ചിതകാലസമരം തുടങ്ങി. വയനാട് പാക്കേജിൽ ഉൾപ്പെടുത്തി ആദിവാസിവിഭാഗങ്ങൾക്ക് പ്രത്യേക പദ്ധതി അനുവദിക്കുക. അർഹരായ മുഴുവൻപേർക്കും ഭൂമിയും വീടും അനുവദിക്കുക, മെൻ്റർ അധ്യാപകർക്ക് ഉത്തരവിൽ പറയുന്ന പ്രകാരം പ്രതിമാസം 21,900 രൂപ വേതനം നൽകി സ്ഥിരപ്പെടുത്തുക, പ്രൊമോട്ടർമാരുടെ വേതനം വർധിപ്പിക്കുക, ഭൂമിക്ക് കൈവശരേഖ നൽകിയവർക്ക് പട്ടയം അനുവദിക്കുക, നിക്ഷിപ്‌ത വനഭൂമിയിൽ കുടിൽകെട്ടി താമസിക്കുന്നവർക്ക് ഭൂമി പതിച്ചുനൽകുക, നികുതി അടയ്ക്കാത്ത ഭൂമിയുടെ കുടിശ്ശിക എഴുതിത്തള്ളി ഭൂമി അവകാശികൾക്ക് നൽകുക, ഭവനനിർമാണത്തിനുള്ള തുക ആറുലക്ഷം രൂപയിൽനിന്ന് 10 ലക്ഷം രൂപയായി ഉയർത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.


സി.പി.എം. സംസ്ഥാനകമ്മിറ്റി അംഗവും ആദിവാസി ഭൂസമരസഹായസമിതി കൺവീനറുമായ സി.കെ. ശശീന്ദ്രൻ ഉദ്ഘാടനംചെയ്തു‌. എം.വി. രാജൻ അധ്യക്ഷതവഹിച്ചു. എ.കെ.എസ്. സംസ്ഥാന പ്രസിഡൻ്റ് പി. വാസുദേവൻ, ജില്ലാ സെക്രട്ടറി കെ. അച്ചപ്പൻ, സംസ്ഥാന വൈസ് പ്രസിഡന്റ് സീതാ ബാലൻ, വി. കേശവൻ, കെ. രതീഷ്, കല്പറ്റ ഏരിയാ സെക്രട്ടറി സി.എം. സുമേഷ് തുടങ്ങിയവർ സംസാരിച്ചു.

MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI