അദാലത്തിൽ 11 പരാതികൾ തീർപ്പാക്കി
കാസർകോട് : യുവജനങ്ങളിലെ ജീവിതശൈലീമാറ്റങ്ങളും മാനസികാരോഗ്യവും പഠനവിധേയമാക്കി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുമെന്ന് സംസ്ഥാന യുവജന കമ്മിഷൻ അധ്യക്ഷൻ എം. ഷാജർ പറഞ്ഞു. ജില്ലാതല അദാലത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ പൊതുസാമൂഹിക ജീവിതത്തിൽ യുവജനങ്ങൾ നേരിടുന്ന സംഘർഷങ്ങളെപ്പറ്റി ശാസ്ത്രീയമായി പഠിക്കും.
യുവാക്കളുടെ സ്വഭാവത്തിലെ വ്യതിയാനങ്ങൾ വിവാഹജീവിതത്തിലും വ്യക്തി ജീവിതത്തിലും നേരിടുന്ന സംഘർഷം, അവ പരിഹരിക്കാൻ സാധിക്കാത്ത മാനസികാവസ്ഥ, വർധിക്കുന്ന ലഹരി ഉപയോഗം, മദ്യപാനം, ആഹാരക്രമങ്ങൾ, ഡിജിറ്റൽ വിനിമയങ്ങൾ എന്നിങ്ങനെ വിവിധ ഘടകങ്ങൾ, വിദഗ്ധരുടെ സഹായത്തോടെ വിവിധ കോളേജുകളിലെ എംഎസ്‌ഡബ്ല്യു. എംഎസ്‌സി സൈക്കോളജി വിദ്യാർഥികളുടെ സഹായത്തോടെ പഠിക്കും. പഠനത്തിന്റെ കണ്ടെത്തലുകൾ റിപ്പോർട്ടായി സർക്കാരിനു സമർപ്പിക്കുമെന്നും എം. ഷാജർ കൂട്ടിച്ചേർത്തു.
ജില്ലാ അദാലത്തിൽ പരിഗണിച്ച 20 പരാതികളിൽ 11 എണ്ണം തീർപ്പാക്കി. ഒൻപത് പരാതികൾ അടുത്ത അദാലത്തിലേക്ക് മാറ്റിവെച്ചു. പുതിയ നാലു പരാതികൾ ലഭിച്ചു. ജില്ലാ അദാലത്തിൽ യുവജന കമ്മിഷൻ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന കെ. ജയകുമാർ, പി.പി. രൺദീപ്, പി. അഭിഷേക് എന്നിവർ പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group










