കാസർകോട് : നീരുറവകളുടെ പുനരുജ്ജീവനത്തിലൂടെ മാതൃകയായ കുണ്ടാരം സ്പ്രിങ്ഷെഡ് പദ്ധതിക്ക് നബാർഡിന്റെ സംസ്ഥാന പുരസ്‌കാരം. കേരളത്തിലെ ആദ്യത്തെ സ്പ്രിങ്ഷെഡ് പദ്ധതിയായ ഈസ്റ്റ് എളേരി ഗ്രാമപ്പഞ്ചായത്തിലെ കുണ്ടാരത്തിന് മികച്ച പ്രവർത്തനം കാഴ്ചവെച്ച ഗ്രാമ നീർത്തട സമിതിക്കുള്ള അംഗീകാരമാണ് ലഭിച്ചത്. തിരുവനന്തപുരത്ത് നടന്ന നബാർഡ് സംസ്ഥാന ക്രെഡിറ്റ് സെമിനാറിൽ മന്ത്രി വി.എൻ. വാസവൻ പുരസ്കാരം സമ്മാനിച്ചു.
ഭൂഗർഭജല പരിപോഷണം, നീരുറവ സംരക്ഷണം എന്നിവയ്ക്കൊപ്പം കാർഷിക-അനുബന്ധ മേഖലകളുടെ ഉന്നമനത്തിനായി ജനപങ്കാളിത്തത്തോടെ നടപ്പാക്കിയ പ്രവർത്തനങ്ങളാണ് കുണ്ടാരത്തെ നേട്ടത്തിന് അർഹമാക്കിയത്. നബാർഡിൻ്റെ സാമ്പത്തിക സഹായത്തോടെ സർക്കാരേതര സംഘടനയായ നീലേശ്വരത്തെ സെൻ്റർ ഫോർ റിസർച്ച് ആൻഡ് ഡിവലപ്മെന്റാണ് 2019 മുതൽ 2022 വരെയുള്ള കാലയളവിൽ പദ്ധതി നിർവഹണം നടത്തിയത്.
ഗ്രാമപ്പഞ്ചായത്ത്, കൃഷിഭവൻ, ജില്ലാ ഭരണകൂടം എന്നിവയുടെ മാർഗനിർദേശങ്ങളും പദ്ധതി സംയോജനവുമാണ് ഈ വിജയഗാഥയ്ക്ക് പിന്നിൽ.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group










