നെടുമങ്ങാട്: സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷ നൽകുന്നതിനും അതിക്രമങ്ങൾ തടയുന്നതിനും പിന്തുണ ഉറപ്പുവരുത്തുന്നതിനുമായി പുനലാൽ ഡെയിൽവ്യൂ സന്നദ്ധസംഘടനയുടെ നേത്യത്വത്തിൽ ഈക്വൽ പദ്ധതിക്ക് തുടക്കമായി. ആര്യനാട്, വെള്ളനാട്, കുറ്റിച്ചൽ, പൂവച്ചൽ, വിതുര എന്നീ ഗ്രാമപ്പഞ്ചായത്തുകളെ കേന്ദ്രീകരിച്ചാണ് ജനകീയപദ്ധതി നടപ്പാക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, വനിത-ശിശു വികസന വകുപ്പ്, പോലീസ്, എക്സൈസ്, ആരോഗ്യം, വിദ്യാഭ്യാസം എന്നീ വകുപ്പുകളുടെ ഏകോപനത്തിലൂടെ അതിക്രമങ്ങൾ നേരിടുന്നവർക്ക് നീതി ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
1978മുതൽ സാമൂഹികക്ഷേമ മേഖലയിൽ പ്രവർത്തിക്കുന്ന പുനലാൽ ഡെയിൽവ്യൂ ഈ പദ്ധതിയിലൂടെ അതിജീവിതകൾക്ക് സൗജന്യ കൗൺസിലിങ്, നിയമസഹായം, തൊഴിൽ പരിശീലനം, ലഹരിവിമോചന ചികിത്സാ പിന്തുണ എന്നിവ ലഭ്യമാക്കും.
പഞ്ചായത്തിന്റെ സഹകരണത്തോടെ എല്ലാ വാർഡിലും 15മുതൽ 20വരെ അംഗങ്ങൾ ഉൾപ്പെടുന്ന സ്ത്രീ സുരക്ഷാ സമിതികൾ രൂപവത്കരിച്ചുകൊണ്ടാണ് പദ്ധതി നടപ്പാക്കുന്നത്.
സൗജന്യ മെഡിക്കൽ ക്യാമ്പ്, സൗജന്യ മാനസികാരോഗ്യ ക്യാമ്പ്, അതിജീവിതകൾക്ക് അടിയന്തര വൈദ്യസഹായം ഗാർഹികപീഡനം, ലഹരി ഉപയോഗം എന്നിവയ്ക്കെതിരേ ബോധവത്കരണ ക്ലാസുകൾ തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ വിവേചനരഹിതമായ സമൂഹനിർമിതിയാണ് പദ്ധതി ലക്ഷ്യമിടുന്നത്. ആദ്യഘട്ട പ്രവർത്തനങ്ങൾ ജി. സ്റ്റീഫൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group










