കാലിക്കറ്റിൽ വിസിയായി ഡോ. പി. രവീന്ദ്രൻ ചുമതലയേറ്റു

കാലിക്കറ്റിൽ വിസിയായി ഡോ. പി. രവീന്ദ്രൻ ചുമതലയേറ്റു
കാലിക്കറ്റിൽ വിസിയായി ഡോ. പി. രവീന്ദ്രൻ ചുമതലയേറ്റു
Share  
2026 Jan 23, 07:06 AM

സ്റ്റാറ്റ്യൂട്ടറി ഓഫീസർമാർ ചടങ്ങ് ബഹിഷ്കരിച്ചതായി ആരോപണം


തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയുടെ വൈസ് ചാൻസലറായി ഡോ. പി. രവീന്ദ്രൻ വ്യാഴാഴ്‌ച രാവിലെ ഔദ്യോഗികമായി ചുമതലയേറ്റു. ചടങ്ങിൽ സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. പി. റഷീദ് അഹമ്മദ്, ടി.ജെ. മാർട്ടിൻ, കെ.. മധു, സി.പി. ഹംസ എന്നിവരും വിവിധ അധ്യാപക അനധ്യാപക സർവീസ് സംഘടന പ്രതിനിധികളും പങ്കെടുത്തു.


സർവകലാശാലയിലെ സ്റ്റാറ്റ്യൂട്ടറി ഓഫീസർമാരായ രജിസ്ട്രാർ ഡോ. ഡിനോജ് സെബാസ്റ്റ്യൻ, പരീക്ഷാ കൺട്രോളർ ഡോ. പി. സുനോജ് കുമാർ, ഫിനാൻസ് ഓഫീസർ വി. അൻവർ എന്നിവരും സിപിഎം സിൻഡിക്കേറ്റ് അംഗങ്ങളും ചടങ്ങിൽ പങ്കെടുക്കാഞ്ഞത് വിവാദമായി. ഇവർ ചടങ്ങ് ബഹിഷ്കരിച്ചതാണെന്ന് പ്രതിപക്ഷം ആരോപിച്ചു.


എന്നാൽ ബഹിഷ്‌കരണവുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിശദീകരണങ്ങൾ പുറത്തുവന്നിട്ടില്ല. ഇവർ രാഷ്ട്രീയപക്ഷപാതത്തിൻ്റെ പേരിൽ ചടങ്ങ് ബഹിഷ്കരിച്ചതാണെന്നും നടപടി അപലപനീയമാണെന്നും സിൻഡിക്കേറ്റ് അംഗം ഡോ. പി. റഷീദ് അഹമ്മദ് പറഞ്ഞു.

MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI