കോഴിക്കോട് : രാമനാട്ടുകരമുതൽ വെങ്ങളംവരെയുള്ള കോഴിക്കോട് ബൈപ്പാസിന്റെ ഭാഗമായി മലാപ്പറമ്പിലെ സർവീസ് റോഡ് ശനിയാഴ്ച തുറക്കും. റോഡിന്റെ ആദ്യഘട്ട ടാറിങ് പൂർത്തിയാക്കി. വ്യാഴാഴ്‌ച ബിഎം ബിസി ടാറിങ് നടത്തും. ടൈ ബാക്ക് വാൾ നെയ്‌ലിങ്ങിന്റെ അവസാനഘട്ടപ്രവൃത്തികളും പുരോഗമിക്കുന്നുണ്ട്. സർവീസ് റോഡിന് മുകൾഭാഗത്ത് പ്രദേശവാസികൾ നിലവിൽ ഉപയോഗിക്കുന്ന റോഡും നവീകരിച്ചിട്ടുണ്ട്.
മലാപ്പറന്പുമുതൽ പാച്ചാക്കിൽവരെയാണ് സർവീസ് റോഡ് ബന്ധിപ്പിക്കാതെകിടന്നത്. സർവീസ് റോഡ് തുറന്നാൽ ഉടൻ ബൈപ്പാസിനുകുറുകേ പാച്ചാക്കിൽ ജങ്ഷനിലും നേതാജി നഗർ ജങ്ഷനിലുമുള്ള ക്രോസിങ്ങുകൾ അടയ്ക്കും..
നിർമാണംതുടങ്ങി അതിവേഗത്തിലാണ് സർവീസ് റോഡ് പൂർത്തിയാക്കിയത്. സംരക്ഷണഭിത്തി സുരക്ഷിതമാക്കാൻ സോയിൽ നെയ്‌ലിങ്ങിനുപകരം ടൈബാക്ക് വാർ നെയ്ലിങ്ങാണ് ചെയ്‌തത്. ഇനി ഹൈലൈറ്റ് മാളിന് സമീപത്തും പന്തീരാങ്കാവ് മെട്രോമെഡ് ആശുപത്രിയ്ക്കുസമീപത്തുമുള്ള രണ്ട് സർവീസ് റോഡാണ് ബാക്കിയുള്ളത്.
ഹൈലൈറ്റ് മാളിന് സമീപം നിർമാണം പൂർത്തിയാവാൻ നാലുമാസമെങ്കിലുമെടുക്കും. മെട്രോമെഡ് ആശുപത്രിയ്ക്കുസമീപം ഇതുവരെ സ്ഥലം വിട്ടുകിട്ടിയിട്ടില്ല.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group










