നിലമ്പൂർ : പുതിയ വികസനവഴികളിലേക്ക് നിലമ്പൂർ നഗരസഭയെ നയിക്കാനുള്ള പദ്ധതികളൊരുക്കാൻ മാതൃഭൂമിയും നിലമ്പൂർ നഗരസഭയുമായി സഹകരിച്ച് 'നാട്ടുസഭ' ജനകീയ വികസന കൗൺസിൽ നടത്തി. സമയബന്ധിതമായും നീതിയുക്തമായും സുതാര്യമായും നഗരസഭയുടെ അധികാരപരിധിയിൽനിന്നുകൊണ്ട് മികച്ച പ്രവർത്തനങ്ങൾ നടത്തി നിലമ്പൂരിനെ വികസിത നഗരസഭയാക്കി മാറ്റാനുള്ള ശ്രമങ്ങൾ നടത്തുമെന്ന് നഗരസഭാധ്യക്ഷ പദ്മിനി ഗോപിനാഥ് പറഞ്ഞു.
പാവങ്ങളെ മുന്നിൽ കണ്ടുകൊണ്ടുള്ള പ്രവർത്തനമായിരിക്കും നിലമ്പൂർ നഗരസഭ നടത്തുകയെന്ന് നഗരസഭാ ഉപാധ്യക്ഷൻ കുമഞ്ചേരി ഷൗക്കത്തലിയും നിലമ്പൂർ നഗരത്തിലെ ഗതാഗതതടസ്സം പരിഹരിക്കാൻ ശ്രമിക്കുന്നതോടൊപ്പം മികച്ച കൃഷിസംസ്‌കാരം ഉണ്ടാക്കാനും ടൂറിസം മേഖലയെ പരിപോഷിപ്പിക്കാനും ശ്രമിക്കുമെന്ന് വികസന സ്ഥിരംസമിതി അധ്യക്ഷ മുംതാസ് ബാബുവും പറഞ്ഞു.
നിലമ്പൂർ വികസനസമിതിയുടെ പ്രതിനിധിയായി സംസാരിച്ച ആർ.കെ. മലയത്ത് നിലമ്പൂരിൻ്റെ വികസനരേഖയുടെ പകർപ്പ് നഗരസഭാധ്യക്ഷയ്ക്കും മാതൃഭൂമി പ്രതിനിധിക്കും നൽകി. ജോഷ്വാ കോശി, വിൻസെൻന്റ് എ. ഗോൺസാഗ, മുജീബ് ദേവശ്ശേരി, വി.എം. മഹേഷ്, കെ.എസ്. ചിത്ര, മുഹമ്മദ് കോയ, കെ.ആർ.സി. നിലമ്പൂർ, ഉമ്മർ നെയ്‌വാതുക്കൽ, എം.ടി. റിയാസ്, ഹിദായത്ത് ചുള്ളിയിൽ, മാതൃഭൂമി ലേഖകൻ സജിത് പൂക്കോട്ടുംപാടം എന്നിവർ സംസാരിച്ചു.
ചർച്ചയുടെ അടിസ്ഥാനത്തിൽ നഗരസഭാധ്യക്ഷ പദ്മിനി ഗോപിനാഥ് വിശദീകരണം നൽകി. നഗരസഭാ ഭരണസമിതി അംഗങ്ങൾക്കുപുറമേ നിലമ്പൂരിൻ്റെ വിവിധ മേഖലകളിലെ പൗരപ്രമുഖരും സംഘടനാ പ്രതിനിധികളും നഗരസഭാ ഹാളിൽ നടന്ന ചർച്ചയിൽ പങ്കെടുത്തു. മാതൃഭൂമി ലേഖകൻ സുരേഷ് മോഹൻ വിഷയാവതരണം നടത്തി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group










