പെരുമണ്ണ സമ്പൂർണ ഭൗമവിവരശേഖരണത്തിനൊരുങ്ങി പെരുമണ്ണ ഗ്രാമപ്പഞ്ചായത്ത്. 'ദൃഷ്‌ടി' എന്ന പേരിലുള്ള പദ്ധതിയിലൂടെ ഡ്രോൺ മാപ്പിങ്ങിലൂടെയും നേരിട്ടുള്ള വിവരശേഖരണത്തിലൂടെയും ജിയോ മാപ്പിങ് നടത്തിയുമാണ് ഗ്രാമപ്പഞ്ചായത്ത് പരിധിയിലെ ഭൗമവിവരശേഖരണം നടത്തുന്നത്. നിർമിതികളുടെയും പ്രകൃതിവിഭവങ്ങളുടെയും വിവരങ്ങളാണ് പ്രധാനമായും ശേഖരിക്കുക. മാപ്പിങ് പൂർത്തിയാകുന്നതോടെ എല്ലാ വിവരങ്ങളും ലഭ്യമാക്കുന്ന വെബ്പോർട്ടലും പ്രവർത്തനക്ഷമമാകും.
ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട് സൊസൈറ്റിയാണ് മാപ്പിങ് പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്നത്.
ആദ്യഘട്ടമെന്ന നിലയിൽ ഗ്രാമപ്പഞ്ചായത്ത് പരിധിയിൽ ഡ്രോൺ മാപ്പിങ് തുടങ്ങി. ജലസ്രോതസ്സുകൾ, കെട്ടിടങ്ങൾ, റോഡുകൾ, തെരുവുവിളക്കുകൾ, ശുദ്ധജല പൈപ്പുകൾ, ആരോഗ്യ-വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തോടുകൾ, പാലങ്ങൾ, കിണറുകൾ തുടങ്ങിയവയുടെ വിവരങ്ങളാണ് ഡ്രോൺ മാപ്പിങ്ങിലൂടെ ശേഖരിക്കുന്നത്. ഗ്രാമപ്പഞ്ചായത്ത് ഓഫീസ് പരിസരത്ത് നടന്ന ചടങ്ങളിൽ പ്രസിഡൻ്റ് കെ.പി. രാജൻ ഡ്രോൺ മാപ്പിങ് ഉദ്ഘാടനംചെയ്‌തു. വൈസ് പ്രസിഡന്റ് യു.കെ. റുഹൈമത്ത് അധ്യക്ഷയായി. കെ.ഇ. മുഹമ്മദ് ഫസൽ, എം.പി. അബ്‌ദുൽ മജീദ്, ടി.പി. ബിൽസി, ആബിദ് അമ്പിലോളി, രമ്യ തട്ടാരിൽ, ആമിനാബി, നളിനി മുതുമന, വി.ടി. മനോജ്, ആർ.എം. ഉമ്മുജമീല എന്നിവർ സംബന്ധിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group










