കൊല്ലം: സംസ്ഥാനത്തെ ക്ഷീരമേഖലയെ രാജ്യത്തിന് മാതൃകയാക്കി മാറ്റുന്ന പ്രവർത്തനങ്ങൾ സർക്കാർ തുടരുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. മൂന്നുദിവസമായി കൊല്ലം ആശ്രാമം മൈതാനത്ത് നടന്നുവന്ന സംസ്ഥാന ക്ഷീരസംഗമം 'പടവ്- 2026'-ൻ്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ക്ഷീരകർഷകരുടെ ജീവിതനിലവാരം ഉയർത്തുന്നതിന് സർക്കാരും സഹകരണസ്ഥാപനങ്ങളും ചേർന്ന് ശക്തമായ പ്രവർത്തനങ്ങൾ നടത്തുമെന്ന് മന്ത്രി പറഞ്ഞു.
ക്ഷീരസംഗമത്തിന്റെ ഭാഗമായി നടത്തിയ മത്സരങ്ങളുടെ അവാർഡ് വിതരണവും ഡെയറി എക്സ്പോയിലെ മികച്ച സ്റ്റാളുകൾക്കുള്ള അവാർഡും വിളംബരജാഥയിലെ മികച്ച ഫ്ലോട്ടുകൾക്കുള്ള സമ്മാനങ്ങളും മന്ത്രി നൽകി.
മിൽമ ചെയർപേഴ്‌സൺ കെ.എസ്. മണി അധ്യക്ഷനായി. ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് ആർ. ലതാദേവി, ക്ഷീരവികസനവകുപ്പ് ഡയറക്‌ടർ ശാലിനി ഗോപിനാഥ്, കെസിഎംഎംഎഫ് എംഡി ആസിഫ് കെ.യൂസഫ്, ടിആർസിഎംപിയു ചെയർപേഴ്‌സൺ മണി വിശ്വനാഥ്, ഇആർസിഎംപിയു ചെയർപേഴ്‌സൺ സി.എൻ. വത്സലൻപിള്ള, അഡീഷണൽ ഡയറക്‌ടർ എ.ആർ. ഷിബു, കെഎൽഡിബി മാനേജിങ് ഡയറക്‌ടർ ആർ. രാജീവ്, കേരള ഫീഡ്സ് ചെയർപേഴ്‌സൺ കെ. ശ്രീകുമാർ, ക്ഷീരകർഷക ക്ഷേമനിധി ബോർഡ് ചെയർപേഴ്‌സൺ പള്ളിച്ചൽ വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group










