കോട്ടയം: വിദ്യാഭ്യാസകാര്യത്തിൽ ലോകത്തിന് തന്നെ മാതൃകയായ കേരളത്തിന് ഈ സംഭാവന നൽകുന്നതിൽ പൂർവ അധ്യാപകരുടെ ത്യാഗവും അധ്വാനവും വിലപ്പെട്ടതാണെന്ന് മന്ത്രി വി. ശിവൻകുട്ടി, കേരള സ്‌കൂൾ ടീച്ചേഴ്സ‌് അസോസിയേഷൻ സംസ്ഥാന സമ്മേളനഭാഗമായി നടന്ന പൂർവഅധ്യാപക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികസിതവും വൈജ്ഞാനികവുമായ ഒരു നവകേരളത്തിന്റെ മുന്നേറ്റത്തിലും അധ്യാപകരുടെ സംഭാവന വിലപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ഡി.സുധീഷ് അധ്യക്ഷതവഹിച്ചു. അഡ്വക്കേറ്റ് കെ. അനിൽകുമാർ,സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ.വി.അനീഷ് ലാൽ, കെ.ജെ. പ്രസാദ്, മുൻ സംസ്ഥാന സെകട്ടറി കെ.പി. രമണൻ എന്നിവർ സംസാരിച്ചു. സംഘടനയുടെ മുൻ നേതാക്കന്മാരായ അധ്യാപകർക്ക് ഉപഹാരവിതരണം നടത്തി. ജില്ലാ സെക്രട്ടറി ടി. രാജേഷ്, ആർ. ധർമ്മകീർത്തി, ജനറൽ കൺവീനർ ബിനു അബ്രഹാം, സംസ്ഥാന കമ്മിറ്റി അംഗം വി.കെ. ഷിബു ജാസ്‌മിൻ പി.എ. എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group










