സർവകലാശാലാ കാംപസിൽ അഞ്ചുപേർക്ക് തെരുവുനായയുടെ കടിയേറ്റു

സർവകലാശാലാ കാംപസിൽ അഞ്ചുപേർക്ക്  തെരുവുനായയുടെ കടിയേറ്റു
സർവകലാശാലാ കാംപസിൽ അഞ്ചുപേർക്ക് തെരുവുനായയുടെ കടിയേറ്റു
Share  
2026 Jan 22, 09:03 AM

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല കാമ്പസിൽ ചൊവാഴ്‌ച അഞ്ചുപേർക്ക് തെരുവുനായയുടെ കടിയേറ്റു. വിദ്യാർഥികളെയും ഒരു താത്കാലിക ജീവനക്കാരിയെയുമാണ് നായ കടിച്ചത്. ഇവരെ ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വനിതാ ഹോസ്റ്റൽ കോമ്പൗണ്ടിൽവെച്ച് എട്ട് നായക്കുട്ടികളെ തെരുവുനായ കടിച്ചുകൊന്നതിന് പിന്നാലെ ഒരു വിദ്യാർഥിനിയെയും കടിച്ചു. തുടർന്ന് സുരക്ഷാജീവനക്കാർ നായ്ക്കളെ പുറത്തേക്ക്' ഓടിച്ചു.


എജുക്കേഷൻ കോംപ്ലക്‌സിന് അടുത്തുവെച്ച് രണ്ട് വിദ്യാർഥികളെയും ഒരു താത്കാലിക ജീവനക്കാരനെയും നായ കടിച്ചു. പിന്നീട് ലാംഗ്വേജ് ബ്ലോക്കിനടുത്തുവെച്ചായിരുന്നു ആക്രമണം. തുടർന്ന് തെരുവുനായ്ക്കൾ സർവകലാശാല കാമ്പസിന് അകത്തുള്ള ഹൈസ്കൂളിലേക്കു കയറി. വിദ്യാർഥികൾ ആരും ക്ലാസിൽ ഇല്ലാതിരുന്നതിനാൽ കുട്ടികൾ കടിയേൽക്കാതെ രക്ഷപ്പെട്ടു. തുടർന്ന് രണ്ടു നായ്ക്കളെ ആളുകൾ തല്ലിക്കൊന്നു.


കാലങ്ങളായി സർവകലാശാലാ കാമ്പസിൽ നായ്ക്കളുണ്ട്, ഇവയെ ശാസ്ത്രീയമായി പുനരധിവസിപ്പിക്കാനുള്ള ശ്രമങ്ങൾ ഇതുവരെയും അധികൃതർ കൈക്കൊണ്ടിട്ടില്ല. കാമ്പസിലെ തെരുവുനായ ശല്യത്തിനെതിരേ വിദ്യാർഥിയും കെ.എസ്‌ സംസ്ഥാന ട്രഷററുമായ കെ.കെ.ബി. ആദിൽ നൽകിയ പരാതിയിൽ ദേശീയ മനുഷ്യാവകാശ കമ്മിഷൻ ഇടപെടും.


മാലിന്യംതന്നെ വില്ലൻ


കൃത്യമായി മാലിന്യസംസ്‌കരണം നടത്താത്തത് നായശല്യം പെരുകാനുള്ള പ്രധാന കാരണമാണ്. കാമ്പസിൻ്റെ പ്രധാന ഇടങ്ങളിലെല്ലാം ഭക്ഷണ, പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയുന്ന പ്രവണത ഇപ്പോഴുമുണ്ട്. മാലിന്യ ശേഖരണത്തിനായി വേണ്ടത്ര മാലിന്യബിന്നുകളും സർവകലാശാലയിലില്ല. കാൻ്റീൻ പരിസരത്തുള്ള മാലിന്യബിന്നിലെ മാലിന്യങ്ങൾ മിക്കദിവസവും നായ്ക്കളും പക്ഷികളുംവന്ന് പരതി പുറത്തിടാറുണ്ട്. പ്രധാന ബ്ലോക്കുകൾക്കു മുൻപിലൊന്നും വേസ്റ്റ് ബിന്നുകളില്ല. 500 ഏക്കറിലധികം വ്യാപിച്ചുകിടക്കുന്ന കാമ്പസിൽ മാലിന്യസംസ്കരണം കൃത്യമല്ലാത്തതിനാൽ തന്നെ നായശല്യം പോലെയുള്ള പ്രശ്ന്‌നങ്ങൾ പരിഹരിക്കുക എളുപ്പമല്ല.

MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI