'ക്വാണ്ടം സെഞ്ചുറി' എക്‌സിബിഷൻ തുടങ്ങി

'ക്വാണ്ടം സെഞ്ചുറി' എക്‌സിബിഷൻ തുടങ്ങി
'ക്വാണ്ടം സെഞ്ചുറി' എക്‌സിബിഷൻ തുടങ്ങി
Share  
2026 Jan 22, 08:56 AM

സുൽത്താൻബത്തേരി ശാസ്ത്രത്തിന്റെ കൗതുകങ്ങൾ കാണിച്ചും അറിവുകൾ പകർന്നും 'ക്വാണ്ടം സെഞ്ചുറി' എക്സിബിഷൻ ബത്തേരി സെയ്ൻറ് മേരീസ് കോളേജിൽ തുടങ്ങി. കേരള ശാസ്ത്രസാഹിത്യപരിഷത്തും കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റിയും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.


പ്രദർശനം കുസാറ്റിലെ സെൻ്റർ ഫോർ സയൻസ് ഇൻ സൊസൈറ്റി ഡയറക്‌ടർ ഡോ. പി. ഷൈജു ഉദ്ഘാടനംചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. എ.ആർ. വിജയകുമാർ അധ്യക്ഷതവഹിച്ചു. നഗരസഭാ ഉപാധ്യക്ഷൻ എം.ജി. ഇന്ദ്രജിത്ത് മുഖ്യാതിഥിയായി, കൗൺസിലർ സി.എം. അനിൽ, കോളേജ് റെസിഡൻ്റ് മാനേജർ ഫാ. ബേബി ജോൺ, കേരള ശാസ്ത്രസാഹിത്യപരിഷത്ത് കേന്ദ്ര നിർവാഹകസമിതി അംഗമായ പി. സുരേഷ് ബാബു, ഫിസിക്സ‌് ഡിപ്പാർട്ട്‌മെന്റ്റ് മേധാവി പ്രൊഫ. ജയേഷ് ജോസഫ്, സ്വാഗതസംഘം ജനറൽ കൺവീനർ പ്രൊഫ. കെ. ബാലഗോപാലൻ തുടങ്ങിയവർ സംസാരിച്ചു.


ആദ്യദിനം എണ്ണൂറോളം വിദ്യാർഥികളാണ് എത്തിയത്. ശാസ്ത്രതത്പരരായ പൊതുജനങ്ങളും എത്തിയിരുന്നു. സ്പോട്ട് രജിസ്ട്രേഷൻ സൗകര്യം ഉപയോഗപ്പെടുത്തി അറുപതോളംപേർ ആദ്യദിനംതന്നെ പ്രദർശനം സന്ദർശിച്ചു. 25-ന് സമാപിക്കും.

MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI