കളക്ട‌റുടെ പരിഹാര അദാലത്തിൽ 18 പരാതികൾ തീർപ്പാക്കി

കളക്ട‌റുടെ പരിഹാര അദാലത്തിൽ 18 പരാതികൾ തീർപ്പാക്കി
കളക്ട‌റുടെ പരിഹാര അദാലത്തിൽ 18 പരാതികൾ തീർപ്പാക്കി
Share  
2026 Jan 22, 08:54 AM

കല്പറ്റ: ജില്ലാ ഭരണകൂടത്തിൻ്റെ നേതൃത്വത്തിൽ പൊഴുതന ഗ്രാമപ്പഞ്ചായത്തിൽ സംഘടിപ്പിച്ച 'ജനങ്ങൾക്കായി ജനങ്ങളോടൊപ്പം പരിഹാര അദാലത്തിൽ 18 പരാതികൾ തീർപ്പാക്കി. അദാലത്തിൽ ലഭിച്ച പരാതികളിൽ 15 ദിവസത്തിനകം മറുപടിനൽകുമെന്ന് കളക്‌ടർ പറഞ്ഞു.


കളക്ട‌ർ, എഡിഎം എം.ജെ. അഗസ്റ്റിൻ എന്നിവർ പരാതികൾ സ്വീകരിച്ചു. അദാലത്തിൽ 96 പരാതികളാണ് നേരിട്ട് ലഭിച്ചത്. നോർത്ത് അച്ചൂരിൽ 35 വർഷമായി താമസിക്കുന്ന 90 കുടുംബങ്ങൾക്ക് പട്ടയം അനുവദിക്കാൻ പ്രത്യേക ടീമിനെ സജ്ജമാക്കി നടപടിയാരംഭിക്കാൻ കളക്‌ടർ നിർദേശം നൽകി.


നാലുസെന്റ് ഭൂമിയിൽ 90 കുടുംബങ്ങളാണ് മേഖലയിൽ താമസിക്കുന്നത്. പൊഴുതന ഗ്രാമപ്പഞ്ചായത്തിലെ അപകടമേഖലയിൽ താമസിക്കുന്ന 34 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കണമെന്ന പരാതിയിൽ സ്ഥലം പരിശോധിച്ച് റിപ്പോർട്ടുനൽകാൻ ദുരന്തനിവാരണവിഭാഗത്തിന് കളക്ടർ നിർദേശം നൽകി.


സുഗന്ധഗിരി ഫാം ടൂറിസം പദ്ധതി, ഡേറ്റ ബാങ്ക് അപാക പരിഹാരം തുടങ്ങിയ ഒട്ടേറെ പരാതികൾ അദാലത്തിന്റെ പരിഗണനയ്ക്കുവന്നു.


ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സുധ അനിൽ, ഡെപ്യൂട്ടി കളക്ട‌ർമാരായ കെ. മനോജ് കുമാർ, എം.കെ. ഇന്ദു, കെ.എസ്. നസിയ, ജില്ലാ പ്ലാനിങ് ഓഫീസർ എം. പ്രസാദൻ, ജില്ലാ പട്ടികവർഗ വികസനവകുപ്പ് ഓഫീസർ ജി. പ്രമോദ്, വൈത്തിരി താലൂക്ക് തഹസിൽദാർ ടി.ബി. പ്രകാശ്, ഗ്രാമപ്പഞ്ചായത്ത് അസിസ്റ്റന്റ്റ് സെക്രട്ടറി ജയപ്രശാന്ത്, പി. അജിത, വിൻസൻ്റ് തങ്കച്ചൻ തുടങ്ങിയവർ പങ്കെടുത്തു.

MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI