കോഴിക്കോട്: ബസിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ യുവതിക്കെതിരെ കേസ്. മെഡിക്കൽ കോളേജ് പൊലീസാണ് യുവതിക്കെതിരെ കേസെടുത്തത്.
ദീപകിന്റെ മരണത്തിനു പിന്നാലെ കുടുംബം കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് വീട്ടിലെത്തി ബന്ധുക്കളുടെ മൊഴിയെടുത്തിരുന്നു. ആത്മഹത്യാപ്രേരണ കുറ്റമാണ് യുവതിക്കെതിരേ ചുമത്തിയിരിക്കുന്നത്.
ഗോവിന്ദപുരം ടി.പി. ഗോപാലൻ റോഡിൽ ഉള്ളാട്ട് 'ദീപക് ഭവന'ത്തിൽ യു. ദീപക്കിനെ(42) ആണ് ഞായറാഴ്ച തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ജോലിയാവശ്യാർത്ഥം കഴിഞ്ഞ വെള്ളിയാഴ്ച ബസിൽ യാത്രചെയ്യുന്നതിനിടെയാണ് യുവതി വീഡിയോ പകർത്തിയത്. തനിക്കെതിരേ ലൈംഗികാതിക്രമം നടത്തിയെന്നാണ് യുവതി വീഡിയോയിൽ കൂടി ആരോപിച്ചത്. ഇത് സാമൂഹിക മാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചു. ഇതിന് പിന്നാലെ മറ്റൊരു വീഡിയോയുമായി പെൺകുട്ടി വീണ്ടും രംഗത്തെത്തി. ഇതിന് പിന്നാലെയാണ് ദീപകിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group










