'വിദ്യാർഥികൾ നവീകരണത്തിൻറ മാർഗദർശികളാകണം'

'വിദ്യാർഥികൾ നവീകരണത്തിൻറ മാർഗദർശികളാകണം'
'വിദ്യാർഥികൾ നവീകരണത്തിൻറ മാർഗദർശികളാകണം'
Share  
2026 Jan 20, 09:39 AM

പാലക്കാട് : ഐഐടിയിലെ ഓരോ വിദ്യാർഥിയും നവീകരണത്തിന്റെറെ മാർഗദർശികളാകണമെന്ന് ഡിഫൻസ് റിസർച്ച് ആൻഡ് ഡിവലപ്മെൻ്റ് വിഭാഗം മുൻസെക്രട്ടറിയും ഡിആർഡിഒ മുൻചെയർമാനും പ്രതിരോധമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവുമായ ജി. സതീഷ് റെഡ്ഡി, പാലക്കാട് ഐഐടിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ദിനാഘോഷ പരിപാടിയിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.


'മെയ്ക്ക് ഇൻ ഇന്ത്യ' സംരംഭത്തിലൂടെ സ്വാശ്രയത്വത്തിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ അദ്ദേഹം നൂതനവും അതുല്യവുമായ സാങ്കേതികവിദ്യകൾ വികസിപ്പിക്കാനും ഇന്ത്യൻ ഉത്പന്നങ്ങൾ ആഗോളതലത്തിൽ എത്തിക്കാനും ഐഐടി ഉൾപ്പെടെയുള്ള അക്കാദമിക സ്ഥാപനങ്ങൾക്ക് കഴിയണമെന്ന് അഭിപ്രായപ്പെട്ടു.


10 വർഷംകൊണ്ട് ഐഐടിയിലുണ്ടായ പുരോഗതി പ്രശംസനീയമാണെന്നും രാജ്യത്തെ മുൻനിര സ്ഥാപനങ്ങളിലൊന്നായി പാലക്കാട് ഐഐടി മാറുന്ന കാലം അതിവിദൂരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ചടങ്ങിൽ പ്രൊഫ. വത്സകുമാർസ്‌മാരക എൻഡോവ്മെൻറ്, ഇൻറർ ഐഐടി സ്പോർട്‌സ്, ടെക്നക്കൽ മീറ്റ് പുരസ്കാരം, അക്കാദമികനിലവാരം പുലർത്തിയ വിദ്യാർഥികൾക്കുള്ള പുരസ്‌കാരം, ഫാക്കൽറ്റി പുരസ്‌കാരം എന്നിവ വിതരണംചെയ്‌തു.


ഐഐടി ഡയറക്‌ടർ പ്രൊഫ. എ. ശേഷാദ്രി ശേഖർ, സ്റ്റുഡന്റ്സ് ഡീൻ സ്വരൂപ് സാഹു, അക്കാദമിക്‌സ് ഡീൻ പി. ആതിര, അഡ്മിനിസ്ട്രേഷൻ ഡീൻ ഡി. കേശവൻ, പൂർവവിദ്യാർഥികളായ നിഖിലേഷ് ത്രിപാഠി, എം. ഗായത്രി, സ്റ്റുഡന്റ്സ് ജനറൽ സെക്രട്ടറി എം. ധാരിണി എന്നിവർ സംസാരിച്ചു.

MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI