കൊല്ലം: സംസ്ഥാന ക്ഷീരകർഷക സംഗമം 'പടവ് 2026'-ന്റെ ഭാഗമായി ആശ്രാമം മൈതാനത്ത് കേരള ഡെയറി എക്സ്പോയ്ക്ക് തുടക്കമായി. ക്ഷീരമേഖലയിലെ നൂതന സാങ്കേതികവിദ്യകളും ഉത്പന്നങ്ങളും പരിചയപ്പെടുത്തുന്ന നൂറോളം സ്റ്റാളുകളാണ് എക്സ്‌പോയിൽ ഒരുക്കിയിരിക്കുന്നത്. വിവിധ സർക്കാർ വകുപ്പുകൾ, കാലിത്തീറ്റയും സപ്ലിമെൻ്റുകളും നിർമിക്കുന്ന കമ്പനികൾ, വെറ്ററിനറി മെഡിസിൻ ഉത്പാദിപ്പിക്കുന്ന സ്ഥാപനങ്ങൾ, കേരള ലൈവ്സ്റ്റോക്ക് ഡിവലപ്മെന്റ് ബോർഡ് ഉൾപ്പെടെയുള്ളവയുടെ സ്റ്റാളുകളുണ്ട്.
പശുവിന്റെ അകിടിൽനിന്ന് പാൽ ഉപഭോക്താവിലേക്ക് എത്തുന്നതുവരെ കടന്നുപോകുന്ന വിവിധ ഘട്ടങ്ങളും പ്രക്രിയകളും അവതരിപ്പിക്കുന്ന സ്റ്റാളാണ് എക്സ്‌പോയുടെ പ്രത്യേകത. സന്ദർശകരായി എത്തുന്ന ക്ഷീരകർഷകരിൽനിന്ന് കൂപ്പൺ മുഖേന തിരഞ്ഞെടുക്കുന്നവർക്ക് 50 കിലോ കാലിത്തീറ്റ സൗജന്യമായി നൽകും. മിൽക്ക് പ്രോസസിങ് പ്ലാന്റ്, ക്ഷീരവികസന യൂണിറ്റ് എന്നിവയുടെ മാതൃകയും പാലുത്പന്നങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട്.
കാർഷികവിളകൾ, കറി പൗഡറുകൾ, ഭക്ഷ്യോത്പന്നങ്ങൾ, തുണിത്തരങ്ങൾ, നിത്യോപയോഗസാധനങ്ങൾ, കുരിയോട്ടുമല ഡെയറി ഫാമിൽ ഉത്പാദിപ്പിച്ച പച്ചക്കറികൾ തുടങ്ങി വൈവിധ്യമാർന്ന ഉത്പന്നങ്ങളാണ് വിപണനത്തിന് സജ്ജീകരിച്ചിട്ടുള്ളത്. 3,000 മുതൽ രണ്ടുലക്ഷം രൂപവരെയുള്ള ഡെയറി ഉപകരണങ്ങൾ വിലക്കുറവിൽ ക്ഷീരകർഷകർക്ക് സ്വന്തമാക്കാം. പ്രവേശനം സൗജന്യമാണ്. മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം നിർവഹിച്ചു. ഡെപ്യൂട്ടി മേയർ കരുമാലിൽ ഡോ. ഉദയ സുകുമാരൻ അധ്യക്ഷനായി
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമാരായ എസ്. ബിന്ദു, രശ്മി രഞ്ജിത്ത്, ഇളംകുളം നടയ്ക്കൽ ക്ഷീരസംഘം പ്രസിഡന്റ്റ് സുധാകരക്കുറുപ്പ്, എറണാകുളം റീജണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയൻ ലിമിറ്റഡ് ചെയർപേഴ്സൺ സി.എൻ. വത്സലൻ പിള്ള, ക്ഷീരവികസനവകുപ്പ് ഡയറക്ടർ ശാലിനി ഗോപിനാഥ്, കോഴിക്കോട് ഡെപ്യൂട്ടി ഡയറക്‌ടർ ആർ. രശ്മി, ജില്ലാപഞ്ചായത്ത് അംഗങ്ങൾ, ക്ഷീരസംഘം പ്രസിഡൻന്റുമാർ തുടങ്ങിയവർ പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group










