നിലമ്പൂർ : നിലമ്പൂർ പാട്ടുത്സവ് ടൂറിസം ഫെസ്റ്റിവലിന്റെ ഭാഗമായുള്ള കാർണിവലിൽ വൻ ജനപങ്കാളിത്തം. വൈകീട്ട് നാലുമുതൽ രാത്രി വൈകിയിട്ടും കാർണിവൽ പ്രവർത്തിക്കുന്നുണ്ട്. മുൻവർഷങ്ങളിലേതുപോലെ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിട്ടുള്ളത്. 27 വരെയാണ് കാർണിവൽ, കൂടുതൽ കാഴ്ചക്കാരെത്തുന്ന സാഹചര്യമാണെങ്കിൽ കുറച്ചുദിവസത്തേക്കുകൂടി നീട്ടുന്നത് ആലോചിക്കുമെന്ന് സംഘാടകർ പറഞ്ഞു. മരണക്കിണർ തന്നെയാണ് ഇത്തവണത്തെയും പ്രധാന ആകർഷണം.
13 ഓളം ഇനങ്ങളും കുടുംബശ്രീയുടേതുൾപ്പെടെ ഫുഡ്കോർട്ടുകളും കാർണിൽ നഗരിയിലുണ്ട്. പോലീസിന്റെ സഹായത്തോടെ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാൽ വരുന്നവർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നില്ല. പാർക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group










