മോട്ടോർവാഹന വകുപ്പിൻ്റെ ഇ - ചലാൻ അദാലത്ത് 1106 ഇ -ചലാൻ കേസുകൾ തീർപ്പാക്കി; 8,67,500 രൂപ ഈടാക്കി

മോട്ടോർവാഹന വകുപ്പിൻ്റെ ഇ - ചലാൻ അദാലത്ത് 1106 ഇ -ചലാൻ കേസുകൾ തീർപ്പാക്കി; 8,67,500 രൂപ ഈടാക്കി
മോട്ടോർവാഹന വകുപ്പിൻ്റെ ഇ - ചലാൻ അദാലത്ത് 1106 ഇ -ചലാൻ കേസുകൾ തീർപ്പാക്കി; 8,67,500 രൂപ ഈടാക്കി
Share  
2026 Jan 19, 08:52 AM

കൊണ്ടോട്ടി : റോഡ് സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി കൊണ്ടോട്ടി സബ് ആർടി ഓഫിസിൽ ഇ-ചലാൻ അദാലത്ത് സംഘടിപ്പിച്ചു. പലാനുകളും, എഐ ക്യാമറ പിഴയും ഓൺലൈനായി അടയ്ക്കാനുള്ള ബുദ്ധിമുട്ട് പരിഹരിക്കാനാണ് അദാലത്ത് സംഘടിപ്പിച്ചത്. 1106 ഇ -ചലാൻ കേസുകൾ തീർപ്പാക്കിയതിലൂടെ 8,67,500 രൂപ ഈടാക്കി.


തിരക്കു നിയന്ത്രിക്കാനും പിഴ അടയ്ക്കുന്നതിനുമായി കോണ്ടോട്ടി ജോയിൻ്റ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസിലെ ഉദ്യോഗസ്ഥർ വിപുലമായ സൗകര്യമൊരുക്കിയിരുന്നു. പിഴ അടയ്ക്കാനായി മോട്ടോർ വാഹന വകുപ്പിന്റെയും പോലിസിന്റെയും മൂന്നുവീതം കൗണ്ടറുകളാണ് ഒരേസമയം പ്രവർത്തിച്ചത്. ടോക്കൺ കൗണ്ടറും ഹെൽപ്പ് ഡെസ്കും സജ്ജീകരിച്ചിരുന്നു.


ഇവയിൽ ഏറിയപങ്കും പൊതുജനത്തിന് പിഴയടയ്ക്കാനാകാതെ കോടതികളിലേക്കു മാറ്റപ്പെട്ട കേസുകളാണ്. കൊണ്ടോട്ടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ആർടിഒ എൻഫോഴ്‌സ്മെൻ്റ് ഉദ്യോഗസ്ഥരും ക്രൈം റെക്കോർഡ് ബ്യൂറോയിലെ പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.


ഇ-ചലാൻ അടയ്ക്കാൻ കഴിയാത്തവർ, പ്രവാസികളായതു കാരണം ഇ-ചലാൻ സന്ദേശം ലഭിക്കാത്തവർ, ബ്ലോക്ക് ലിസ്റ്റിൽപ്പെട്ട വാഹനങ്ങളെ പട്ടികയിൽനിന്ന് ഒഴിവാക്കി കിട്ടേണ്ടവർ എന്നിവർക്കൊക്കെ അദാലത്ത് ആശ്വാസമായി.

MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI