ചോമ്പാൽ ശ്രീനാരായണ ഗുരുപഠനകേന്ദ്രം നാൽപ്പത്തി മൂന്നാം വാർഷികാഘോഷം ; ഗാന്ധി ചിത്രപ്രദർശനം ഉദ്‌ഘാടനം :സത്യൻ മാടാക്ക

ചോമ്പാൽ ശ്രീനാരായണ ഗുരുപഠനകേന്ദ്രം നാൽപ്പത്തി മൂന്നാം വാർഷികാഘോഷം ; ഗാന്ധി ചിത്രപ്രദർശനം  ഉദ്‌ഘാടനം :സത്യൻ മാടാക്ക
ചോമ്പാൽ ശ്രീനാരായണ ഗുരുപഠനകേന്ദ്രം നാൽപ്പത്തി മൂന്നാം വാർഷികാഘോഷം ; ഗാന്ധി ചിത്രപ്രദർശനം ഉദ്‌ഘാടനം :സത്യൻ മാടാക്ക
Share  
2026 Jan 18, 09:08 PM

 ചോമ്പാൽ ശ്രീനാരായണ ഗുരുപഠനകേന്ദ്രം നാൽപ്പത്തി മൂന്നാം വാർഷികാഘോഷം ;

ഗാന്ധി ചിത്രപ്രദർശനം

ഉദ്‌ഘാടനം :സത്യൻ മാടാക്കര



ചോമ്പാല :ഗാന്ധിയൻ ആദർശങ്ങളെ ജീവിതത്തിൽ പകർത്തി എല്ലാ കാര്യങ്ങളിലും സത്യസന്ധതയും ലാളിത്യവും പുലർത്തി സദാ ഗാന്ധി തൊപ്പി ധരിച്ചും ഖധർ വസ്ത്രം മാത്രം ഉപയോഗിച്ചും ചോമ്പാലക്കാരുടെ ഗാന്ധി എന്ന് നാട്ടുകാരുടെ മനസ്സിൽ ഇടം നേടിയ ആയിക്കര കിഴക്കയിൽ മഹാത്മാസദനിൽ കേളപ്പൻ മാസ്റ്റരുടെ പാവനസ്മരണയ്ക്ക് ചോമ്പാൽ ശ്രീനാരായണ എൽ പി സ്‌കൂളിൽ ഗാന്ധിചിത്രപ്രദശനം നടന്നു .ചോമ്പാൽ ശ്രീനാരായണഗുരു പഠന കേന്ദ്രത്തിൻറെ നാൽപ്പത്തിമൂന്നാം വർഷികോത്സവത്തിൻറെ ഭാഗമായിനടന്ന ഗാന്ധി ചിത്രപ്രദർശനം പ്രമുഖ എഴുത്തുകാരൻ സത്യൻ മാടാക്കര നിർവ്വഹിച്ചു .

cover5

1975 ൽ ഈ സ്‌കൂളിൽ നിന്നും വിരമിച്ച അദ്ദേഹം 1993 ലാണ് ഈ ലോകത്തോട് വിടപറഞ്ഞത് .

കേളപ്പൻ മാസ്റ്ററുടെ സ്മരണാർത്ഥം, അദ്ദേഹത്തിന്റെ മകളും എൻ.ഐ.ടി. കോഴിക്കോട് പ്രൊഫസറുമായ ഡോ. കസ്തൂർബ വിദ്യാലയത്തിന് ഗാന്ധി ചിത്രങ്ങളുടെ അപൂർവ്വ ശേഖരം നേരത്തെ കൈമാറുകയുണ്ടായി.

ഈ സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂടിയാണ് ഇവർ.


teachers

മഹാത്മാ ഗാന്ധിയുടെ വിവിധ കാലങ്ങളിലുള്ള സുപ്രധാന സംഭവങ്ങൾ നോക്കിക്കാണാൻ വിദ്യാർത്ഥിക ൾക്ക് അപൂർവ്വാവസരമാണിവിടെ കൈവന്നത് .

ശ്രീനാരായണ എൽ പി സ്‌കൂൾ പ്രധാനാദ്ധ്യാപകൻ പ്രീജിത്ത് .കെ .പി ,മുൻ പ്രധാനാധ്യാപകൻ പവനൻ ,സ്‌കൂളിലെ അധ്യാപികാധ്യാപ കന്മാർക്കൊപ്പം ശ്രീനാരായണ ഗുരു പഠനകേന്ദ്രം ഭാരവാഹികളും മറ്റുള്ളവരും ചടങ്ങിൽ പങ്കാളികളായി .



പരിപാടിയുടെ വിശദമായ കാഴ്‌ചയ്‌ക്ക്

ലിങ്കിൽ ക്ലിക്ക് ചെയ്ത് വീഡിയോ കണ്ടാലും 

https://www.youtube.com/watch?v=XTxS6CXLvKc

bhakshyasreenews-deshabhimani
MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI