ശാസ്താംകോട്ട : എല്ലാ മതങ്ങളും ആത്യന്തികമായി എത്തിച്ചേരുന്നത് മോക്ഷത്തിലേക്കാണെന്നും മറ്റുള്ളവരുടെ വിശ്വാസങ്ങളെ ബഹുമാനിക്കുന്നവർ സ്വയം ബഹുമാനിക്കപ്പെടുമെന്നും ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പറഞ്ഞു. ദൈവത്തെ കണ്ടെത്തുന്നതിന് മതം മാറേണ്ട കാര്യമില്ലെന്നും വിശ്വാസത്തെ മുറുകെപ്പിടിച്ചാൽ മതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുന്നത്തൂർ തുരുത്തിക്കര ഇമ്മാനുവൽ മാർത്തോമ്മ പള്ളി ശതാബ്ദി ആഘോഷങ്ങളുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവർണർ,
മാർത്തോമ്മ സഭ പരമാധ്യക്ഷൻ റവ. ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത അധ്യക്ഷനായി. കൊടിക്കുന്നിൽ സുരേഷ് എംപി, കോവൂർ കുഞ്ഞുമോൻ എംഎൽഎ, അടൂർ ഭദ്രസനാധിപൻ റവ. മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പ, കുന്നത്തൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.ടി. അനുപമ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി. ശിവശങ്കരപ്പിള്ള, ജോയ് ജോൺ തുരുത്തിക്കര, റവ. എ. ധർമിഷ്‌ഠ പണിക്കർ, റവ, കിരൺ ശാമുവേൽ എന്നിവർ പ്രസംഗിച്ചു.
ശതാബ്ദി ആഘോഷങ്ങളുടെ സുവനീർ പ്രകാശനം, ചാരിറ്റി ഫണ്ട് സ്വീകരണം, പ്രവാസി കൂട്ടായ്‌മയുടെ ഉദ്ഘാടനം, ലോഗോ പ്രകാശനം, ശതാബ്‌ദി സ്മാരക സാന്ത്വനപരിചരണത്തിൻ്റെ ഉദ്ഘാടനം എന്നിവ നടന്നു. ഇടവകയിലെ മുൻ ഭാരവാഹികൾ, 80 വയസ്സിനു മുകളിലുള്ള അംഗങ്ങൾ, വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർ, വിവിധ പരീക്ഷകളിൽ ഉയർന്ന വിജയം നേടിയവർ എന്നിവരെ ആദരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group










