കളമശ്ശേരി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ ഒരു പദ്ധതിയും വിജയിപ്പിക്കാൻ സാധ്യമല്ലെന്നും ഒരു പദ്ധതിക്കായി തയ്യാറെടുക്കുമ്പോൾ 25 വർഷത്തെ വികസനം മുന്നിൽ കാണണമെന്നും ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. കളമശ്ശേരി പൗരസമിതി സംഘടിപ്പിച്ച 'കൊച്ചിയുടെ വികസനം കളമശ്ശേരിയിലൂടെ' എന്ന സെമിനാർ ഉദ്ഘാടനം ചെയ്ത്‌ത് സംസാരിക്കുകയായിരുന്നു ജസ്റ്റിസ്.
മാനവ വിഭവശേഷി നേട്ടമാണ്, എന്നാൽ സ്ഥല ദൗർലഭ്യം കോട്ടമാണ്. സ്ഥലദൗർലഭ്യം മൂലം മറ്റു സംസ്ഥാനങ്ങൾക്ക് ഒപ്പം കേരളത്തിൽ വികസനം നടപ്പാക്കാൻ കഴിയുന്നില്ല. ഇപ്പോൾതന്നെ കളമശ്ശേരിയിലെ എറണാകുളം ഗവ. മെഡിക്കൽ കോളേജിലേക്ക് യാത്ര ബുദ്ധിമുട്ടാണ്. കളമശ്ശേരിയിൽ ജൂഡീഷ്യൽ സിറ്റി വരുന്നതോടെ പ്രതിദിനം 3000 കാറുകൾ കൂടി വരുമെന്നും ജസ്റ്റിസ് പറഞ്ഞു, പൊതുവായ കൂട്ടായ്‌മയിലൂടെയേ വികസനം നടപ്പാക്കാൻ കഴിയൂയെന്ന് മുഖ്യ പ്രഭാഷകൻ ജിസിഡിഎ ചെയർമാൻ കെ. ചന്ദ്രൻപിള്ള പറഞ്ഞു.
പൗരസമിതി പ്രസിഡൻ്റ് എൻ.കെ. പവിത്രൻ അധ്യക്ഷനായി. കളമശ്ശേരിയെ വികസന ഹബ്ബായി മാറ്റാൻ തയ്യാറാക്കിയ കരട് കളമശ്ശേരി പൗരസമിതി ജനറൽ കൺവീനർ എൻ.എ. മുഹമ്മദ്കുട്ടി അവതരിപ്പിച്ചു. കളമശ്ശേരി സ്ഥിരംസമിതി അധ്യക്ഷരായ ബിന്ദുമനോഹരൻ, എം.എ വഹാബ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് മധു പുറക്കാട്, അഡ്വ. എ.പി. ഇബ്രാഹിം, പി.വി. അഷ്റഫ്, കല്ലറ മോഹൻദാസ്, ജി. പ്രമോദ് മുലേപ്പാടം, കെ.കെ. ജയപ്രകാശ് തുടങ്ങിയവർ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group










