പന്തളം: അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നത് തീർഥാടകർക്ക് കുളിക്കുവാൻ ബുദ്ധിമുട്ടുണ്ടാക്കുന്നു. ശബരിമല തീർഥാടനകാലം അവസാനിക്കാറായിട്ടും പന്തളം വലിയകോയിക്കൽ ക്ഷേത്രക്കടവിൽ കുളിക്കുവാനുള്ള സൗകര്യം ആയില്ല. ആറിന് കുറുകെ സുരക്ഷാവേലി കെട്ടാൻ കഴിയാത്തതുപോലെ വെള്ളമുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ ഇറങ്ങുന്ന സ്ഥലത്തുള്ള മുട്ടറ്റം വെളളത്തിൽ കുളിക്കാൻ പാടുപെടുകയാണ് തീർഥാടകർ.
വെള്ളം കൂടിയ സമയത്തുകെട്ടിയ സുരക്ഷാവേലിക്കുള്ളിലാണ് ജലനിരപ്പ് താഴ്ന്നപ്പോഴും തീർഥാടകർ കുളിക്കുന്നത്. തടയണയ്ക്കുമുകളിലൂടെ വെള്ളം കുത്തിയൊഴുകുന്നതിനാൽ ഇപ്പോഴും ഇവിടെ ആറിന് കുറുകെ സുരക്ഷാവേലി കെട്ടാനായിട്ടില്ല.
ദീർഘദൂരം യാത്രചെയ്‌ത് പന്തളത്തെത്തുന്ന തീർഥാടകർക്ക് കുളിക്കുവാൻ ആകെ സൗകര്യമുള്ളത് അച്ഛൻകോവിലാറാണ്. ശൗചാലയമുണ്ടെങ്കിലും പന്തളത്ത് കുളിക്കുവാനുള്ള സൗകര്യം എങ്ങുമില്ല. ശബരിമല നടതുറക്കുന്ന കാലം മുതൽ കുരുതി കഴിഞ്ഞ് അടയ്ക്കുന്നതുവരെ പന്തളത്ത് തീർഥാടകരുടെ നല്ല തിരക്കാണനുഭവപ്പെടുന്നത്. വലിയകോയിക്കൽ ക്ഷേത്രത്തിനുസമീപം കുളിക്കടവ് പുനരുദ്ധാരണം നടത്തി കൂടുതൽ ഭക്തർക്ക് ഇറങ്ങുവാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെങ്കിലും കുത്തൊഴുക്ക് കാരണം ഇവിടെയ്ക്ക് ഭക്തരെ ഇറക്കുന്നില്ല. പ്രധാന കുളിക്കടവിൽ കൂടുതd അപകടമുണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ ആദ്യംമുതൽതന്നെ ഒരുകടവ് അടയ്ക്കുകയും ചെയ്തിരുന്നു. നിരീക്ഷണത്തിനായി അഗ്നിരക്ഷാസേനയും പോലീസും എപ്പോഴും നിലയുറപ്പിച്ചിട്ടുമുണ്ട്.
അച്ചൻകോവിലാറിലെ പൊതുകടവുകൾ ഉപയോഗശൂന്യമായതാണ് ജനങ്ങളെ വളരെ ബുദ്ധിമുട്ടിക്കുന്നത്. ജലസേചനവകുപ്പും ത്രിതല പഞ്ചായത്തും നഗരസഭയും പൊതുകടവുകൾ കല്ലുകെട്ടിയും പടവുകൾ തീർത്തും സംരക്ഷിച്ചിരുന്നത് പലതും ചെളിനിറഞ്ഞ് ഉപയോഗിക്കാൻ കഴിയാതെയായിട്ടുണ്ട്. കൈപ്പുഴ കരയിലുള്ള കടവുകൾ ചെളികോരിമാറ്റി വൃത്തിയാക്കാൻ കരാർ നൽകിയെങ്കിലും ചെളി പൂർണമായും കടവിൽനിന്ന് ഒഴിവാക്കിയിട്ടില്ല.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group











