സംസ്ഥാന ക്ഷീരസഹകാരി അവാർഡ്: രണ്ടാംതവണയും കെ.ബി. ഷൈനിന്

സംസ്ഥാന ക്ഷീരസഹകാരി അവാർഡ്: രണ്ടാംതവണയും കെ.ബി. ഷൈനിന്
സംസ്ഥാന ക്ഷീരസഹകാരി അവാർഡ്: രണ്ടാംതവണയും കെ.ബി. ഷൈനിന്
Share  
2026 Jan 17, 08:34 AM
POTHI

തൊടുപുഴ മികച്ച വിജയം കൈവരിച്ച ക്ഷീരകർഷകന് സംസ്ഥാന ക്ഷീരവികസനവകുപ്പ് നൽകുന്ന ക്ഷീരസഹകാരി അവാർഡ് രണ്ടാംതവണയും കരസ്ഥമാക്കി ഉടുമ്പന്നൂർ കിഴക്കൻപാടം സ്വദേശി കെ.ബി. ഷൈൻ കൂറുമുള്ളാനിയിൽ.


2023-24 വർഷവും ഷൈനിനായിരുന്നു പുരസ്‌കാരം. ഒരുലക്ഷം രൂപയും പ്രശസ്‌തിപത്രവുമടങ്ങുന്നതാണ് അവാർഡ്. ജില്ലയിൽനിന്നുള്ള മേഖലാ-ജില്ലാതല അവാർഡുകളും പ്രഖ്യാപിച്ചു. കമ്പംമെട്ട് സ്വദേശി ജിൻസ് കുര്യൻ വാണിയപ്പുരയ്ക്കലിനാണ് മേഖലാതല അവാർഡ്.


ജില്ലാതല അവാർഡുകൾ പുളിക്കത്തൊട്ടി സ്വദേശി തെങ്ങനാൽ രാമചന്ദ്രൻപിള്ള, രാമക്കൽമേട് സ്വദേശിനി സജിനി വിജയൻ മുല്ലപ്പള്ളിൽ, ഉടുമ്പന്നൂർ സ്വദേശി എൻ.ടി. മനോജ്കുമാർ എന്നിവരും കരസ്ഥമാക്കി.


മന്ത്രി ജെ. ചിഞ്ചുറാണിയാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. 19-ന് കൊല്ലം ആശ്രാമം മൈതാനത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരങ്ങൾ വിതരണംചെയ്യും.


19 വർഷമായി ക്ഷീരമേഖലയിൽ വിജയകരമായി മുന്നേറുന്ന ഷൈൻ 2021-22 വർഷം സംസ്ഥാനത്തെ ഏറ്റവും മികച്ച ക്ഷീരകർഷകനുള്ള അവാർഡ് കരസ്ഥമാക്കി. 2022-23 കാലഘട്ടത്തിൽ കേന്ദ്ര മിനിസ്ട്രി ഓഫ് അഗ്രികൾചർ ആൻഡ് ഫാമിലി വെൽഫെയറിനു കീഴിലുള്ള ഹൈദരാബാദിലെ എക്സ്റ്റൻഷൻ എജുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഏർപ്പെടുത്തിയ മികച്ച ക്ഷീരകർഷകനുള്ള അവാർഡിനും ഷൈൻ അർഹനായി. കൂടാതെ, 2018-ലെ മികച്ച ക്ഷീരകർഷകനുള്ള ജില്ലാതല പുരസ്കാരം, 2022-23 വർഷത്തെ സംസ്ഥാന ക്ഷീരസഹകാരി അവാർഡ് എന്നിവയും ലഭിച്ചു. ഭാര്യ: സുബി മക്കൾ: അഞ്ജന, നന്ദന, അഭിരാം.

MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI