ശബരിമല: മകരവിളക്ക് രാത്രിയിൽ റോഡിലെ സുരക്ഷയിൽ കൈയടി നേടി സേഫ് സോൺ. 60 സ്ക്വാഡുകളാണ് ശബരിമല അനുബന്ധ റോഡുകളിൽ സേവനം ചെയ്തത്. രാത്രി എട്ടുമുതൽ പിറ്റേന്ന് രാവിലെ 10 മണിവരെ തുടർച്ചയായി സംഘം റോഡിൽ സുരക്ഷ ഒരുക്കി.
പ്രധാന കേന്ദ്രമായ ഇലവുങ്കൽ കേന്ദ്രീകരിച്ച് 36 സ്ക്വാഡുകൾ പ്രവർത്തിച്ചു. എരുമേലി 16, കുട്ടിക്കാനം 15 എന്ന നിലയിലായിരുന്നു വിന്യാസം. ഹൈവേ ഡ്യൂട്ടിയിലുള്ള മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരും സേവനത്തിന്റെ ഭാഗമായി, ബ്ലാക്ക് സ്പോട്ടുകൾ കേന്ദ്രീകരിച്ചായിരുന്നു പ്രധാന സേവനം. ഇവിടെ വേഗം കുറയ്ക്കാനും ഒറ്റവരി ഗതാഗതം ഉറപ്പാക്കാനും സാധിച്ചു. നിലയ്ക്കൽ ഇടത്താവളത്തിൽനിന്ന് മാത്രം 16,000 വാഹനങ്ങളാണ് പുറപ്പെട്ടത്. 1000-ത്തിൽ അധികം കെഎസ്ആർടിസി ബസുകളും ഒ ാടിയതോടെ വഴി ബ്ലോക്ക് ആകാതെ നോക്കുകയെന്നത് ശ്രമകരമായിരുന്നു. പുലരുംവരെ എരുമേലി, പത്തനംതിട്ട റൂട്ടിലേക്ക് മാത്രമാണ് വാഹനങ്ങൾ വിട്ടത്.
പമ്പയിൽനിന്ന് ചക്കുപാലം, ചെളിക്കുഴി, ഹിൽടോപ്പ് എന്നിങ്ങനെ വിവിധ സെക്‌ടറുകളിൽനിന്ന് ഘട്ടംഘട്ടമായിട്ടാണ് വാഹനങ്ങൾ നിലയ്ക്കലേക്ക് വിട്ടത്. നിലയ്ക്കലുള്ള സ്വകാര്യവാഹനങ്ങളും സെക്‌ടർ ഉൗഴം അനുസരിച്ചായിരുന്നു പോകാൻ അനുവദിച്ചത്. മകരവിളക്ക് കഴിഞ്ഞ് ആദ്യ രണ്ട് മണിക്കൂറുകളിൽ കെഎസ്ആർടിസി ബസുകൾ മാത്രമാണ് നിലയ്ക്കൽ, ഇലവുങ്കൽ റൂട്ടിലേക്ക് പോയത്.
ശബരിമല: ഈ തീർഥാടനകാലത്തെ ശബരിമല വരവ് 435 കോടിയായി. അരവണ വിറ്റത് വഴി 200 കോടി ലഭിച്ചു. കാണിക്ക ഇനത്തിൽ 115 കോടിയും. 54 ലക്ഷം പേർ 15 വരെ ദർശനം നടത്തിയെന്നാണ് പോലീസിൻ്റെ കണക്ക്. നാണയം ബാക്കി എണ്ണാനുള്ളതിനാൽ വരവ് അഞ്ച് കോടി രൂപ വരെ കൂടാം. നെയ്യ് വിൽപ്പന പൂർണമായും ദേവസ്വം ഏറ്റെടുത്തതോടെ പ്രതിദിനം അഞ്ച് ലക്ഷം രൂപ ആ ഇനത്തിൽ അധികം വരവുണ്ട്.
ഊന്നുവടി; ഒരാൾ ഉപേക്ഷിച്ചത് മറ്റൊരാൾക്ക് ഗുണം
ശബരിമല വന്നവർ ഉപേക്ഷിച്ച് പോയ ഉൗന്നുവടി മടക്കയാത്രികർക്ക് ആശ്വാസം, ഇത് സന്നിധാനത്തെ കൗതുക കാഴ്ച. ശബരിമലയ്ക്ക് കാനനപാതവഴി വരുന്നവർ നടന്നുതളരുമ്പോൾ സഹായത്തിന്' ഉൗന്നുവടികൾ കരുതാറുണ്ട്. വഴിനീളെ 30-40 രൂപയ്ക്ക് ഇത് വാങ്ങാനും കിട്ടും. യന്ത്രത്തിൽ ഉരുട്ടിയെടുത്തതിനാലാണ് ഈ വില. മുമ്പൊക്കെ കാട്ടുചെടികൾ ഒടിച്ച് പിടിച്ചാണ് നടക്കുക. പതിനെട്ടാംപടി കയറാൻ കാത്തുനിൽക്കുന്ന ഭക്തർ
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group











