മലപ്പുറം: വനിതാ ശിശുവികസന വകുപ്പ്-നിർഭയ സെൽ നടപ്പാക്കുന്ന ധീര പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് ജില്ലയിൽ തുടക്കമായി. മലപ്പുറം ഗവ. ബോയ്‌സ് ഹയർസെക്കൻഡറി ഹൈസ്കൂളിൽ പദ്ധതിയുടെ ഉദ്ഘാടനം പ്രഥമാധ്യാപിക ജയശ്രീ നിർവഹിച്ചു.
പെൺകുട്ടികൾക്കുനേരേ വർദ്ധിച്ചുവരുന്ന അതിക്രമങ്ങൾ ചെറുക്കുന്നതിനും അവരെ കായികമായും മാനസികമായും തയ്യാറാക്കുക, തങ്ങൾക്കുനേരേയുണ്ടായേക്കാവുന്ന അതിക്രമങ്ങളെക്കുറിച്ചും അതിക്രമങ്ങളിൽനിന്ന് സ്വയംരക്ഷ നേടേണ്ട മാർഗങ്ങളെക്കുറിച്ചും പെൺകുട്ടികളെ ബോധവതികളാക്കുക, അതിക്രമങ്ങളെ ഭയരഹിതമായി ചെറുക്കുന്നതിലേക്ക് സ്വയംപ്രതിരോധശേഷി വർധിപ്പിക്കുക, അവരുടെ ശാരീരിക-മാനസിക ആരോഗ്യം മെച്ചപ്പെടുത്തുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.
ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റാണ് ധീര പദ്ധതി ജില്ലയിൽ നടപ്പാക്കുന്നത്.
പോലീസ് വകുപ്പിൻ്റെ സെൽഫ് ഡിഫെൻസ് ട്രെയിനർമാർ മുഖേനെയാണ് പെൺകുട്ടികൾക്ക് പരിശീലനം നൽകുന്നത്.
ജില്ലയിൽ അർബൻ, തീരദേശം, ആദിവാസി, മറ്റ് ദുർബലമായ മേഖലകളിലെ അഞ്ചു സ്ക്‌കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഓരോ സ്‌കൂളിലും രണ്ടു ദിവസം 25 പെൺകുട്ടികളാണ് പദ്ധതിയുടെ ഭാഗമാക്കുക.
മലപ്പുറം എഎസ്ഐ വി.ജെ. സോണിയ മേബിൾ, വനിതാ പോലീസ് സ്റ്റേഷൻ എസ്‌സിപിഒ കെ.സി. സിനിമോൾ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. പി. ഫവാസ് അധ്യക്ഷത വഹിച്ചു.
എ.കെ. മുഹമ്മദ് സാലിഹ്, പി. സുരാഗ്, നാഫിയ ഫർസാന, റിസ്വാന തെസ്നി, ആബിദ് അലി തുടങ്ങിയവർ പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group











