വടകര : സാംസ്ക്‌കാരികപ്രവർത്തനങ്ങളിലൂടെയും അറിവുത്സവങ്ങളിലൂടെയും പുതുതലമുറയെ പൊതുജീവിതത്തിൻ്റെ മുഖ്യധാരയിലെത്തിക്കാൻ തദ്ദേശഭരണസ്ഥാപനങ്ങൾ കാലികമായ പദ്ധതികൾ ആവിഷ്കരിക്കണമെന്ന് ചരിത്രകാരൻ പി. ഹരീന്ദ്രനാഥ് പറഞ്ഞു. പുതിയാപ്പ് ഫാൽക്കെ ഫിലിം സൊസൈറ്റി ജനപ്രതിനിധികൾക്കായി ഒരുക്കിയ സ്വീകരണപരിപാടി ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
വി. തങ്കമണി അധ്യക്ഷത വഹിച്ചു. ബി. അഖില, എം. പ്രേമൻ എന്നിവർ സംസാരിച്ചു.
വടകര നഗരസഭ ചെയർപേഴ്‌സൺ പി.കെ. ശശി, വൈസ് ചെയർപേഴ്സൺ കെ.എം. ഷൈനി, കൗൺസിലർമാരായ പി.കെ. സതീശൻ, പി. ഗീത, പി.പി. പവിത്രൻ, സി.കെ. അഖില, എം. സുരേഷ് ബാബു വി.കെ. മുഹമ്മദലി എന്നിവർക്ക് ആർട്ടിസ്റ്റ് പവിത്രൻ ഒതയോത്ത് വരച്ച ജനപ്രതിനിധികളുടെ രേഖാചിത്രങ്ങൾ ഉപഹാരമായി കൈമാറി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group











