തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച് കേന്ദ്രം ദരിദ്രരുടെ ജീവിതം തകർത്തു -എം.വി. ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച് കേന്ദ്രം ദരിദ്രരുടെ ജീവിതം തകർത്തു -എം.വി. ജയരാജൻ
തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച് കേന്ദ്രം ദരിദ്രരുടെ ജീവിതം തകർത്തു -എം.വി. ജയരാജൻ
Share  
2026 Jan 16, 08:51 AM
ram

കേന്ദ്രത്തിന് താക്കീതായി തൊഴിലാളി മാർച്ച്


കാഞ്ഞങ്ങാട്: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ചതിലൂടെ കോടിക്കണക്കിന് ദരിദ്രരുടെ ജീവിതമാണ് കേന്ദ്രസർക്കാർ തകർത്തെറിഞ്ഞതെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജൻ പറഞ്ഞു. എൻആർഇജി വർക്കേഴ്സ് യൂണിയൻ കാഞ്ഞങ്ങാട് മുഖ്യ തപാൽ ഓഫീസിലേക്ക് നടത്തിയ തൊഴിലാളി മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


തൊഴിലുറപ്പ് പദ്ധതി ലേബർ ബജറ്റ് കേന്ദ്രസർക്കാർ തുടർച്ചയായി വെട്ടിക്കുറയ്ക്കുകയാണ്. തൊഴിൽദിനങ്ങളും പദ്ധതിത്തുകയും പടിപടിയായി വെട്ടിക്കുറച്ചു. പദ്ധതി ദുർബലപ്പെടുത്താൻ അടിക്കടി ശ്രമിക്കുന്ന മോദിസർക്കാരാണ് 125 തൊഴിൽദിനം നൽകുമെന്ന് നുണ പ്രചരിപ്പിക്കുന്നതെന്ന്' എം.വി. ജയരാജൻ പരിഹസിച്ചു.


രാജ്യത്ത് പദ്ധതി മാതൃകപരമായി നടപ്പാക്കുന്ന സംസ്ഥാനമാണ് കേരളം, ശരാശരി 67 തൊഴിൽദിനങ്ങൾ നൽകുന്നുണ്ട്. 100 തൊഴിൽദിനങ്ങൾ 40 ശതമാനം കുടുംബങ്ങൾക്കു ലഭിക്കുന്നു. അവർക്ക് 1200 രൂപ ഉത്സവബത്ത നൽകുന്നു. ആദിവാസി കുടുംബങ്ങൾക്ക് 200 തൊഴിൽ നൽകുന്ന ട്രൈബിൽ പ്ലസ് പദ്ധതി സംസ്ഥാനം നടപ്പാക്കുന്നു. ഇതെല്ലാമാണ് കേന്ദ്രസർക്കാർ തകർത്തത് -എം.വി. ജയരാജൻ പറഞ്ഞു.


യൂണിയൻ ജില്ലാ പ്രസിഡൻ്റ് പി. ദിവാകരൻ അധ്യക്ഷനായി. എംഎൽഎമാരായ എം. രാജഗോപാലൻ, സി.എച്ച്. കുഞ്ഞമ്പു, മുൻ എം.പി പി. കരുണാകരൻ, മുൻ എംഎൽഎമാരായ കെ. കുഞ്ഞിരാമൻ, കെ.വി. കുഞ്ഞിരാമൻ, എം. രാജൻ, അഡ്വ. കെ. രാജ്‌മോഹൻ, പാറക്കോൽ രാജൻ, എ.വി. രമണി, ഗൗരി പനയാൽ എന്നിവർ സംസാരിച്ചു.

MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI