തലശ്ശേരി അത്ലറ്റിക്‌സ് അസോസിയേഷന്റെ ഉത്തരമേഖലാ കിഡ്‌സ് അത്ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ മലപ്പുറം കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ ചാമ്പ്യൻമാരായി. തൃശ്ശൂർ പൊങ്കണങ്കാട് സെയ്ൻറ് എലിസബത്ത് ഇംഗ്ലീഷ് മീഡിയം സ്കൂൾ എ ടിം രണ്ടാംസ്ഥാനവും പാലക്കാട് സഫയർ സെൻട്രൽ സ്‌കൂൾ മൂന്നാംസ്ഥാനവും നേടി. തലശ്ശേരി വി.ആർ.കൃഷ്ണയ്യർ നഗരസഭാ സ്റ്റേഡിയത്തിൽ നഗരസഭാധ്യക്ഷൻ കാരായി ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്‌തു. തൃശ്ശൂർ മുതൽ കാസർകോട് വരെയുള്ള ഏഴ് ജില്ലകളിൽനിന്നുള്ള നാലുവയസ്സ് മുതൽ 12 വയസ്സ് വരെയുള്ള 778 കുട്ടികൾ പങ്കെടുത്തു. ജോസ് മാത്യു അധ്യക്ഷനായി. നഗരസഭാ സ്ഥിരം സമിതി ചെയർമാൻമാരായ ഹെൻറി ആൻ്റണി, കെ.അഷ്റഫ്, കെ.ഭാരതി, സി.ഒ.ടി.ഷബീർ, സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡൻറ് കെ.കെ.പവിത്രൻ, കെ.കെ.രവീന്ദ്രൻ, കെ.ജെ.ജോൺസൺ, സുകുമാരൻ, ചന്ദ്രശേഖരൻ പിള്ള, യു.ഷാജി എന്നിവർ സംസാരിച്ചു. സമാപനസമ്മേളനം ജില്ലാ സ്പോർട്‌സ് കൗൺസിൽ പ്രസിഡൻ്റ് പി.എം.അഖിൽ ഉദ്ഘാടനം ചെയ്‌തു. സംസ്ഥാന കിഡ്‌സ് അത്ലറ്റിക്സ് ചെയർമാൻ കെ.കെ.രവീന്ദ്രൻ അധ്യക്ഷനായി. സത്യൻ, ഷാലിമ, റാഫി ഹാജി, ഷിനിൽ കുര്യാക്കോസ്, ലിജോ വർഗീസ് എന്നിവർ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group











