വികസനത്തിന് പണം പ്രശ്‌നമല്ല; വേണ്ടത് സമർപ്പണവും നിർവഹണവും - ഗവർണർ

വികസനത്തിന് പണം പ്രശ്‌നമല്ല; വേണ്ടത് സമർപ്പണവും നിർവഹണവും - ഗവർണർ
വികസനത്തിന് പണം പ്രശ്‌നമല്ല; വേണ്ടത് സമർപ്പണവും നിർവഹണവും - ഗവർണർ
Share  
2026 Jan 11, 09:33 AM
DAS

തിരുവനന്തപുരം : വികസനത്തിന് പണം പ്രശ്നമല്ലെന്നും സമർപ്പണവുംകാര്യക്ഷമമായ നിർവഹണവുമാണ് പ്രധാനമെന്നും ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. തിരുവനന്തപുരം കോർപ്പറേഷനിലെ കൗൺസിലർമാരുമായി ലോക്ഭവനിൽ നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു ഗവർണർ.

തലസ്ഥാന നഗരത്തിൻ്റെ വികസനത്തിന് സർക്കാർ സാമ്പത്തിക സഹായം മാത്രമല്ല, സ്വകാര്യ സ്ഥാപനങ്ങളുടെ സിഎസ്ആർ ഫണ്ടും വലിയതോതിൽ ലഭ്യമാക്കാനാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.


നഗരത്തിൽ സമരങ്ങൾ നടത്താനായി പ്രത്യേക ഇടം കണ്ടെത്താൻ എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്നും ഗവർണർ ആർലേക്കർ ആവശ്യപ്പെട്ടു. കേന്ദ്രത്തിൽനിന്ന് ലഭിക്കേണ്ട സഹായം ഉറപ്പാക്കാൻ ഒരേ ശബ്ദത്തിൽ ആവശ്യപ്പെടണം. കേന്ദ്രത്തിൽ ഏത് സർക്കാർ എന്നത് അതിന് ഒരു പ്രശ്‌നമല്ലെന്നും ഗവർണർ പറഞ്ഞു. ഓരോ വർഷവും ചെയ്‌ത പ്രവർത്തനങ്ങളുടെ പ്രോഗ്രസ് റിപ്പോർട്ട് ജനങ്ങളുടെ മുന്നിൽ ഓരോ കൗൺസിലറും അവതരിപ്പിക്കണം. ട്രാഫിക് നിയമങ്ങൾ പാലിച്ച് ജനങ്ങൾക്ക് മാതൃകയാകാൻ കൗൺസിലർമാർ തയ്യാറാകണമെന്നും ഗവർണർ ആവശ്യപ്പെട്ടു.


മേയർ വി.വി.രാജേഷ്, സിപിഎം പാർലമെൻ്ററി പാർട്ടി നേതാവ് എസ്.പി.ദീപക്, കോൺഗ്രസ് പാർലമെൻ്ററി പാർട്ടി നേതാവ് കെ.എസ്.ശബരിനാഥൻ എന്നിവർ സംസാരിച്ചു. വിവിധ കൗൺസിലർമാർ തങ്ങളുടെ വികസന സങ്കല്പങ്ങൾ പങ്കുവെച്ചു. ആദ്യമായാണ് കോർപ്പറേഷനിലെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ കൗൺസിലർമാരുമായും ഗവർണർ കൂടിക്കാഴ്‌ച നടത്തുന്നത്.

MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI