ഡോ. ടി.കെ. ഷഹൽ ഹസ്സൻ മുസ്‌ലിയാരെ ആദരിച്ചു
കൊച്ചി : തദ്ദേശീയമായ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ വിദ്യാഭ്യാസംകൊണ്ട് സാധിക്കണമെന്ന് ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. എസ്. സോമനാഥ്. യൂണിവേഴ്സിറ്റികൾ വ്യവസായ മേഖലയുമായി ചേർന്ന് പ്രവർത്തിക്കണമെന്നും പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്ന എൻജിനിയർമാർ ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. ടികെഎം കോളേജ് ഓഫ് എൻജിനിയറിങ് അലംനൈ അസോസിയേഷൻ, കൊച്ചി ചാപ്റ്ററിന്റെ നേതൃത്വത്തിൽ ടികെഎം കോളേജ് ട്രസ്റ്റ് ചെയർമാൻ ഡോ. ടി.കെ. ഷഹൽ ഹസ്സൻ മുസ്‌ലിയാരെ ആദരിച്ച ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേരള സർക്കാർ ഡോ. ടി.കെ. ഷഹൽ ഹസ്സൻ മുസ്‌ലിയാരെ 'കേരളശ്രീ അവാർഡ് നൽകി ആദരിച്ചതിൻ്റെ ഭാഗമായിരുന്നു ചടങ്ങ്.
ടികെഎം കോളേജ് ഓഫ് എൻജിനിയറിങ് അലംനൈ അസോസിയേഷൻ കൊച്ചി ചാപ്റ്റർ പ്രസിഡന്റ് ഡോ. പി.ടി. മാത്യൂ, ഡോ. ടി.കെ. ഷാഹൽ ഹസ്സൻ മുസ്ലിയാർക്ക് ഉപഹാരം കൈമാറി. കോളേജിനോട് ചേർന്നുപ്രവർത്തിക്കുന്ന ഓരോരുത്തർക്കും ഈ അവാർഡ് അവകാശപ്പെട്ടതാണെന്ന് ഡോ. ടി.കെ. ഷാഹൽ ഹസ്സൻ മുസ്‌ലിയാർ തൻ്റെ മറുപടി പ്രസംഗത്തിൽ പറഞ്ഞു. ശനിയാഴ്‌ച കൊച്ചിയിലെ എൻജിനിയറിങ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ അലംനൈ അസോസിയേഷൻ കൊച്ചി ചാപ്റ്റർ പ്രസിഡന്റ് ഡോ പി.ടി. മാത്യു അധ്യക്ഷനായി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group











