ചാവക്കാട് : ശരിയായ വിദ്യാഭ്യാസമാണ് മനുഷ്യനെ സംസ്കാരസമ്പന്നനാക്കുന്നതെന്നും എന്നാൽ, സംസ്കാരമില്ലാത്തവരായി മനുഷ്യർ മാറിക്കൊണ്ടിരിക്കുന്ന ഖേദകരമായ കാഴ്‌ചയാണ് നാം കാണുന്നതെന്നും ഇന്ത്യൻ ഗ്രാൻഡ് മുഫ്ത്തി കാന്തപുരം എ.പി. അബൂബക്കർ മുസലിയാർ പറഞ്ഞു. കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന കേരളയാത്രയ്ക്ക് ചാവക്കാട്ട് നൽകിയ സ്വീകരണത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ജാഥാനായകൻ കൂടിയായ കാന്തപുരം.
മനുഷ്യന്റെ ജീവിതരീതിയും മൂല്യങ്ങളും ഈ ലോകത്തിനൊന്നാകെ വെളിച്ചമാകുമ്പോഴാണ് ഒരാൾ സംസ്കാരസമ്പന്നനാകുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളയാത്രയുടെ പത്താം ദിവസമായ ശനിയാഴ്‌ച ജില്ലാ അതിർത്തിയായ ചെറുതുരുത്തിയിൽ സയ്യിദ് ഫസൽ തങ്ങളുടെയും താഴപ്ര മൊയ്‌തീൻകുട്ടി മുസലിയാരുടെയും നേതൃത്വത്തിൽ ഉപഹാരം നൽകി സ്വീകരിച്ചു. തുടർന്ന് യാത്രയെ ചാവക്കാട്ടേക്ക് ആനയിച്ചു.
സ്വീകരണത്തിന്റെ്റെ ഭാഗമായി ചാവക്കാട് ടൗണിൽ റാലിയും സെന്റിനറി ഗാർഡ് പരേഡും നടന്നു. മന്ത്രി കെ. രാജൻ സ്വീകരണസമ്മേളനം ഉദ്ഘാടനം ചെയ്‌തു. താഴപ്ര മുഹ്‌യിദ്ദീൻകുട്ടി മുസലിയാർ അധ്യക്ഷനായി. സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർഥന നടത്തി. യാത്രാനായകൻമാരായ സയ്യിദ് ഇബ്റാഹീം ഖലീൽ അൽ ബുഖാരി, പേരോട് അബ്‌ദുറഹ്‌മാൻ സഖാഫി എന്നിവർ പ്രഭാഷണം നടത്തി. എഐസിസി സെക്രട്ടറി ടി.എൻ. പ്രതാപൻ, സിപിഎം ജില്ലാ സെക്രട്ടറി കെ.വി. അബ്‌ദുൽ ഖാദർ, മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് സി.എച്ച്. റഷീദ്, പി.എസ്.കെ. മൊയ്തുബാഖവി, സയ്യിദ് ഫസൽതങ്ങൾ, അഡ്വ. പി.യു. അലി എന്നിവർ പ്രസംഗിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group











