ആനന്ദ് ജീവിക്കുന്നത് വായനക്കാരുടെ ഹൃദയത്തിലെ നിശ്ശബ്ദതയിൽ -എം. മുകുന്ദൻ

ആനന്ദ് ജീവിക്കുന്നത് വായനക്കാരുടെ ഹൃദയത്തിലെ നിശ്ശബ്ദതയിൽ -എം. മുകുന്ദൻ
ആനന്ദ് ജീവിക്കുന്നത് വായനക്കാരുടെ ഹൃദയത്തിലെ നിശ്ശബ്ദതയിൽ -എം. മുകുന്ദൻ
Share  
2026 Jan 11, 09:14 AM
DAS

ഇരിങ്ങാലക്കുട ആനന്ദ് ജീവിക്കുന്നത് വായനക്കാരുയർത്തുന്ന ശബ്ദ്‌ദങ്ങളിലല്ല. അവരുടെ ഹൃദയത്തിലെ നിശ്ശബ്ദതയിലാണെന്ന് എഴുത്തുകാരൻ എം. മുകുന്ദൻ പറഞ്ഞു. എഴുത്തുകാരൻ ആനന്ദിൻ്റെ സാഹിത്യ-സാംസ്കാരിക സംഭാവനകളെ ആദരിക്കുന്നതിനായി കൊച്ചി-മുസിരിസ് ബിനാലെയുടെ നേതൃത്വത്തിൽ 'ആനന്ദിന്റെ രചനാലോകം' എന്ന പേരിൽ സംഘടിപ്പിക്കുന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം. മുകുന്ദൻ.


എഴുത്തുകാർ ജീവിക്കുന്നത് വായനക്കാരുടെ ശബ്ദങ്ങളിലാണ്. അതിൽനിന്ന് വ്യത്യസ്ത‌മായി മൗനത്തിന്റെ ലോകത്ത് ജീവിക്കുന്ന ഒരു എഴുത്തുകാരനാണ് ആനന്ദ്. തന്റെ ദർശനത്തെ ഒട്ടും വ്യതിചലിപ്പിക്കാതെ, ഒരു സമ്മർദത്തിനും വഴങ്ങാതെ ഈ രൂപത്തിൽത്തന്നെ എഴുതിപ്പോകാൻ കഴിയുന്നത് ആനന്ദിന് മാത്രം സാധിക്കുന്ന കാര്യമാണ്. അദ്ദേഹം മലയാളികളുടെ മാത്രം എഴുത്തുകാരനല്ല, ലോകത്തിൻ്റെ മുഴുവൻ എഴുത്തുകാരനാണ് -മുകുന്ദൻ കുട്ടിച്ചേർത്തു.


സ്വാതന്ത്ര്യാനന്തരം കോളനിക്കാലത്തിന് ശേഷം ലോകത്തിന്റെ എല്ലായിടത്തും അസ്ഥിരതകൾ ഉണ്ടായിട്ടുണ്ട്. സ്വാതന്ത്ര്യം സ്ഥിരതയല്ല നൽകുന്നത്, അസ്ഥിരതകളാണ്. സർഗാത്മഗത പലപ്പോഴും സ്ഥിരത സാധ്യമല്ലാത്ത അസ്ഥിരതയാണ്. ചരിത്രം ജഡമായിരുന്നെന്നാണ് ഞാൻ ധരിച്ചുവെച്ചിരുന്നത്. എന്നാൽ അത് ജൈവമാണെന്ന് തോന്നിയത് ആനന്ദിൻ്റെ എഴുത്തിലൂടെയാണ്. ആനന്ദ് ചരിത്രത്തെ ഭൂതകാലത്തിൻ്റെ ഭാഗമായല്ല. ഭാവികാലത്തിന്റെ ഭാഗമായാണ് കാണുന്നത്. എഴുത്തുമതി എഴുത്തുകാരനെ വേണ്ട എന്ന രീതിയിൽ സ്വയം മായ്ച്ചുകളയാൻ ആഗ്രഹിക്കുന്ന എഴുത്തുകാരനാണ് അദ്ദേഹം. എഴുത്തുകാർ തമ്മിലുള്ള ബന്ധം വളരുന്നത് വലിയ ആശയങ്ങളും ദർശനങ്ങളും തത്ത്വചിന്തകളിലൂടെ മാത്രമല്ല, വ്യക്തിബന്ധങ്ങൾ നല്ല മത്സ്യക്കറി കൂട്ടി ചോറുണ്ണുമ്പോഴും വളരുമെന്നും തന്റേ്റെയും ആനന്ദിൻൻ്റെയും ഡൽഹിയിലെ ഓർമകൾ ഓർത്തെടുത്ത് മുകുന്ദൻ പറഞ്ഞു.


ഇരിങ്ങാലക്കുട ഗായത്രിഹാളിൽ നടന്ന പരിപാടിയിൽ പ്രൊഫ. പി. പവിത്രൻ അധ്യക്ഷനായി. ആനന്ദിന്റെ ശില്പങ്ങളുടെ പ്രദർശനം പെരുവനം കലാഗ്രാമത്തിലെ ശില്പി എം.ആർ. രാജു ഉദ്ഘാടനം ചെയ്തു. ആനന്ദും ആധുനികതയും എന്ന വിഷയത്തിൽ വി. രാജകൃഷ്‌ണൻ മുഖ്യപ്രഭാഷണം നടത്തി. കേളി രാമചന്ദ്രൻ സ്വാഗതവും രാജീവ് മേനോൻ നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന സെഷനുകളിൽ പരിസ്ഥിതി ദർശനം, ശില്പകല, മതാഭിമുഖ്യം എന്നീ വിഷയങ്ങളിൽ കെ.സി. നാരായണൻ, കവിതാ ബാലകൃഷ്‌ണൻ, എ.എം. ഷിനാസ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI