കോഴിക്കോട് : മഹാത്മാഗാന്ധിയും ജവാഹർലാൽ നെഹ്റുവും രൂപംകൊടുത്ത രാജ്യത്തെ മതാധിപത്യത്തിലേക്കുതള്ളുന്ന ഭരണകൂടമാണ് നിലവിലുള്ളതെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അഭിപ്രായപ്പെട്ടു. എൽഡിഎഫിനെപ്പോലെ ലക്ഷ്യബോധമുള്ള ഒരു രാഷ്ട്രീയമുന്നണി ദേശീയതലത്തിലുമുണ്ടായാൽ മാത്രമേ രാജ്യം രക്ഷപ്പെടുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്നാമതും പിണറായി വിജയൻ നേതൃത്വംനൽകുന്ന എൽഡിഎഫ് സർക്കാർതന്നെ അധികാരത്തിലെത്തുമെന്ന് ഉറപ്പാണെന്നും മന്ത്രി പറഞ്ഞു. യൂത്ത് കോൺഗ്രസ് (എസ്) സംസ്ഥാന പ്രസിഡന്റായിരുന്ന സി.എച്ച്. ഹരിദാസിന്റെ നാല്പത്തിയൊന്നാം ചരമവാർഷികദിനം ഉദ്ഘാടനംചെയ്ത‌് സംസാരിക്കുകയായിരുന്നു അദ്ദേഹം. സത്യസന്ധതയോടെയും പ്രതിബദ്ധതയോടെയും പൊതുപ്രവർത്തനംനടത്തിയ ഹരിദാസ് എല്ലാവർക്കും മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. ഹരിദാസിനെ സ്മരിക്കാത്ത നാളുകളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഎം ജില്ലാസെക്രട്ടറി എം. മെഹബൂബ് മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് (എസ്) ജില്ലാപ്രസിഡന്റ് പി. സോമശേഖരൻ അധ്യക്ഷനായി. നേതാക്കളായ ഇ.പി.ആർ. വേശാല, യു. ബാബു ഗോപിനാഥ്, മുസ്‌തഫ കടമ്പാട്, സന്തോഷ് കാല, കെ.കെ. ജയപ്രകാശ്, റെനീഷ് മാത്യു, പി. മുഹസീന, വി.പി. സുരേന്ദ്രൻ, എം. ഉണ്ണികൃഷ്‌ണൻ, സി.പി. ഹമീദ് എന്നിവർ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group











