പയ്യോളി എത്രകണ്ടാലും മതിവരാത്ത കാഴ്ചകൾ ബാക്കിയാക്കി ഇരിങ്ങൽ അന്താരാഷ്ട്ര കലാ-കരകൗശലമേള ഞായറാഴ്ച സമാപിക്കും. എല്ലാവിധ അതിർത്തികൾക്കപ്പുറമാണ് കലയും സംസ്ക്‌കാരികവുമെന്ന് ഒരിക്കൽകൂടി തെളിയിക്കുന്നതായിരുന്നു മേള. പാരമ്പര്യവും പഴമയും പുതുമയും ഇഴചേർക്കുന്ന കരകൗശല വിപണിക്ക് അത് ആത്മവിശ്വാസവും പ്രതീക്ഷയും പകർന്നുനൽകി. ആയിരങ്ങളാണ് ഓരോ ദിവസവും കരകൗശലത്തിന്റെ കൗതുകക്കാഴ്ചകളിൽ പങ്കാളികളായത്. പലവിധത്തിലുള്ള മേളകളും കണ്ട് പരിചയിച്ച സന്ദർശകരിൽ മേള ഉണർവും ആവേശവുമുണ്ടാക്കി. സർഗാലയ അങ്കണത്തിൽ ഓരോ രാജ്യത്തിന്റെയും പതാക ഉയർത്തിയ കൈകൾ തന്നെ അനോന്യം കോർത്തു പിടിച്ച് നിൽക്കുന്ന കാഴ്ചയും ശ്രദ്ധേയമായി. ഇന്ത്യയുൾപ്പെടെ പതിനേഴ് രാജ്യങ്ങളിലെ കലാകാരന്മാരാണ് അണിനിരന്നത്. ഞായറാഴ്‌ച വൈകീട്ട് ഏഴുമണിക്ക് നടക്കുന്ന സമാപന സമ്മേളനം മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്യും. പയ്യോളി നഗരസഭാ ചെയർപേഴ്സൺ എൻ. സാഹിറ അധ്യക്ഷയാകും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group











