പി.എൻ. പ്രസന്നകുമാറിനെ അനുസ്‌മരിച്ചു
കൊച്ചി: സമൂഹത്തിൻ്റെ കണ്ണാടിയാണ് മാധ്യമങ്ങളെന്ന് ബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസ്. ജനാധിപത്യത്തിൻ്റെ ജിഹ്വയാണ് മാധ്യമങ്ങളെന്നും എന്നാൽ മാധ്യമപ്രവർത്തനത്തിൽ കാതലായ മാറ്റങ്ങൾ വേണമെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം പ്രസ്‌ക്ലബ്ബും പി. എൻ. പ്രസന്നകുമാർ ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിച്ച പ്രഥമ പി.എൻ. പ്രസന്നകുമാർ സ്‌മാരക മാധ്യമ അവാർഡ്' മുതിർന്ന പത്രപ്രവർത്തകനായ തോമസ് ജേക്കബിന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു ഗവർണർ
ഗവർണേഴ്സ‌് എക്‌സലെൻസ് പുരസ്‌കാരം എറണാകുളം പ്രസ്ക്ലബ്ബിന് നൽകാൻ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.
തോമസ് ജേക്കബ് മറുപടിപ്രസംഗം നടത്തി. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പി.എൻ. പ്രസന്നകുമാർ സ്മാരകപ്രഭാഷണം നടത്തി.
എറണാകുളം പ്രസ്ക്ലബ് പ്രസിഡൻ്റ് ആർ. ഗോപകുമാർ അധ്യക്ഷനായി.
ഹൈബി ഈഡൻ എംപി, എംഎൽഎമാരായ കെ. ബാബു. ടി.ജെ. വിനോദ്, മേയർ അഡ്വ. വി.കെ. മിനിമോൾ, വേണു രാജാമണി എന്നിവർ പ്രസംഗിച്ചു.
പ്രസ്ക്ലബ് സെക്രട്ടറി എം. ഷജിൽകുമാർ, പ്രസന്നകുമാർ ഫൗണ്ടേഷൻ അംഗം എൻ. ശ്രീകുമാർ എന്നിവർ പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group











