പുതുവർഷത്തിൽ പിടികൂടിയത് നൂറിലധികം നിയമലംഘനങ്ങൾ

പുതുവർഷത്തിൽ പിടികൂടിയത് നൂറിലധികം നിയമലംഘനങ്ങൾ
പുതുവർഷത്തിൽ പിടികൂടിയത് നൂറിലധികം നിയമലംഘനങ്ങൾ
Share  
2026 Jan 10, 08:22 AM
DAS

അനധികൃത പാർക്കിങ്, അമിതവേഗം


പാലക്കാട് : പുതുവർഷം പിറന്ന് ഒൻപത് ദിവസങ്ങൾ പിന്നിട്ടപ്പോൾ പാലക്കാട് പട്ടണത്തിൽ മാത്രം കണ്ടെത്തിയത് നൂറിലധികം നിയമലംഘനങ്ങൾ. നിരോധിതമേഖലകളിലെ പാർക്കിങ്ങും വാഹനങ്ങളുടെ അമിതവേഗവുമാണ് ഇതിൽ ഏറെയും.


ഹെൽമെറ്റ് ധരിക്കാത്തതും ട്രാഫിക് നിയമങ്ങൾ പാലിക്കാത്തതും ലൈസൻസ് ഇല്ലാതെ വാഹനമോടിച്ചതും എല്ലാം ഉൾപ്പെടും, നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ട്രാഫിക് പോലീസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയ നിയമലംഘനങ്ങളാണിത്.


ബസ്സുകളും സ്വകാര്യ വാഹനങ്ങളുമുൾപ്പെടെ നിയമലംഘനങ്ങൾ നടത്തിയതിൻ്റെ ചിത്രങ്ങളും വിവരങ്ങളും 'മാതൃഭൂമി' തുടർച്ചയായി അധികരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെ ട്രാഫിക് പോലീസ് പരിശോധന ശക്തമാക്കുകയും നിയമലംഘനങ്ങൾ പിടികൂടുകയും ചെയ്തു.


കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചു കടക്കാനുള്ള സീബ്ര ലൈൻ മാഞ്ഞതുൾപ്പെടെ 'മാതൃഭൂമി' (ശ്രദ്ധയിൽപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളിൽ നഗരത്തിൽ വിവിധയിടങ്ങളിൽ മാഞ്ഞുപോയ സീബ്രാലൈനുകൾ വീണ്ടും സജജ്ജമായി. എന്നാൽ, നിയമലംഘനങ്ങളുടെ കാര്യത്തിൽ കുറവില്ല.


നഗരത്തിൽ തിരക്ക് കൂടിയ പലയിടങ്ങളിലും പരിശോധനകൾ ശക്തമാക്കിയതോടെയാണ് ഇത്രയും കേസുകൾ വന്നത്. ഹെൽമെറ്റ് ഇല്ലാതെ വാഹനമോടിച്ചവരിൽനിന്ന് 500 രൂപയാണ് പിഴയീടാക്കിയത്. അമിതവേഗത്തിന് 1000 രൂപയും പിഴയീടാക്കി.


പ്രൈവറ്റ് ബസ്സുകൾ അതത് സ്റ്റോപ്പുകളിൽ നിർത്താതെ ആളുകളെ കയറ്റാനും ഇറക്കാനും തോന്നിയ ഇടങ്ങളിൽ നിർത്തുന്നുണ്ട്. ഇത് അപകടകരമാണെന്ന് പോലീസ് പറഞ്ഞു.


ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ നടപടിയുണ്ടാകുമെന്നും പാലക്കാട് ട്രാഫിക് എഎസ്ഐ ഹാരിസ് അറിയിച്ചു. ബസ്സുകളുടെ മത്സരയോട്ടം കണ്ടെത്തിയാലും നടപടിയുണ്ടാകും. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോണിൽ സംസാരിക്കുന്നത് കണ്ടെത്തിയാലും പിടിവീഴും.

MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI