'വൃത്തിയുടെ വിജയം'

'വൃത്തിയുടെ വിജയം'
'വൃത്തിയുടെ വിജയം'
Share  
2026 Jan 10, 08:18 AM
DAS

ചാലിശ്ശേരി : സർക്കാരിൻ്റെ നിയമപരമായ പിന്തുണയും സ്വീകാര്യതയുമാണ് വൃത്തിയുടെ പോരാളികളെ ജനാധിപത്യ മുൻനിരയിലേക്ക് എത്തിച്ചതെന്ന് മന്ത്രി എം.ബി. രാജേഷ്.


പതിമൂന്നാമത് ദേശീയ സര‌മേളയിൽ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം കൈവരിച്ച ഹരിതകർമ സേനാംഗങ്ങളെ ആദരിക്കുന്ന 'വൃത്തിയുടെ വിജയം' വിജയാഘോഷപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആക്ഷേപിച്ചവരെ ക്കൊണ്ടുതന്നെ തിരുത്തിപ്പറയിപ്പിച്ച് ജനപ്രീതിനേടിയ ഹരിതകർമസേനാംഗങ്ങൾ തിരഞ്ഞെടുപ്പിലൂടെ ദേശീയതലത്തിൽത്തന്നെ മാതൃക സൃഷ്ട‌ിച്ചെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഡിസംബറിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 547 ഹരിതകർമ സേനാംഗങ്ങളാണ് ജനവിധിതേടിയത്.


ഇതിൽ വിജയിച്ച 219 പേരെയാണ് ചടങ്ങിൽ മന്ത്രി ആദരിച്ചത്. കുടുംബശ്രീമുഖേന നടപ്പാക്കുന്ന ഉയരെ കാംപയിൻ സംസ്ഥാനതല ഉദ്ഘാടനവും കൈപ്പുസ്‌ക പ്രകാശനവും മന്ത്രി നിർവഹിച്ചു. ചാലിശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് റംല ബീരാൻകുട്ടി അധ്യക്ഷയായി. 'ശുചിത്വമുന്നേറ്റം ഭരണശക്തി' എന്ന വിഷയത്തിൽ മുൻ കില ഡയറക്‌ടർ ജനറൽ ജോയ് സി.ഇളമൺ ഹരിതകർമസേനാംഗങ്ങൾക്ക് ക്ലാസ് നൽകി. ജില്ലാപഞ്ചായത്ത് അംഗം ടി.കെ. സുധീഷ് കുമാർ, തൃത്താല ബ്ലോക്ക് പഞ്ചായത്തംഗം പി.ഐ. ഹുസൈൻ, ചാലിശ്ശേരി ഗ്രാമപ്പഞ്ചായത്തംഗം സജീഷ് കളത്തിൽ, എച്ച്. ദിനേശൻ, മേഘമേരികോശി, സംസ്ഥാനത്തെ വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ, സിഡിഎസ് ചെയർപേഴ്‌സൺമാർ, മറ്റ് ജനപ്രതിനിധികർ തുടങ്ങിയവർ പങ്കെടുത്തു.

MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI