പൊതുവിദ്യാഭ്യാസരംഗം ശക്തിപ്പെടുമ്പോൾമതനിരപേക്ഷത കരുത്താർജിക്കുന്നു- മന്ത്രി

പൊതുവിദ്യാഭ്യാസരംഗം ശക്തിപ്പെടുമ്പോൾമതനിരപേക്ഷത കരുത്താർജിക്കുന്നു- മന്ത്രി
പൊതുവിദ്യാഭ്യാസരംഗം ശക്തിപ്പെടുമ്പോൾമതനിരപേക്ഷത കരുത്താർജിക്കുന്നു- മന്ത്രി
Share  
2026 Jan 10, 08:15 AM
DAS

വളാഞ്ചേരി : പൊതുവിദ്യാഭ്യാസരംഗം ശക്തിപ്പെടുമ്പോൾ കരുത്താർജിക്കുന്നത് മതനിരപേക്ഷതയാണെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. വളാഞ്ചേരി ഹൈസ്‌കൂളിന്റെ 75-ാം വാർഷികാഘോഷങ്ങളുടെ സമാപന സമ്മേളനവും വിരമിക്കുന്ന അധ്യാപകരുടെ യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


4000 കോടി രൂപയാണ് കഴിഞ്ഞ 10 വർഷത്തിനിടെ സംസ്ഥാന സർക്കാർ കിഫ്‌ബിയിലൂടെ പൊതുവിദ്യാഭ്യാസ ഉന്നമനത്തിനായി വിനിയോഗിച്ചത്. ഐക്യകേരളം സ്ഥാപിതമാകുന്നതിനുമുൻപ് തലമുറകളെ വളാഞ്ചേരിക്കെന്നപോലെ സമീപമേഖലകളിലേക്കും സംഭാവന ചെയ്‌ത ഹൈസ്‌കൂൾ ചരിത്രം രചിച്ച മാതൃകാസ്ഥാപനമാണെന്നും മന്ത്രി പറഞ്ഞു.


ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ അധ്യക്ഷത വഹിച്ചു. കവി മുരുകൻ കാട്ടാക്കട മുഖ്യാതിഥിയായി. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ പി. സുധീർ, പിടിഎ ഭാരവാഹികളായ പി. നൗഷാദ്, കെ.കെ. ഹാത്തിഫ്, സംനാ ബീവി, നാസർ മണ്ണത്ത്, നഗരസഭാധ്യക്ഷ ഹസീന വട്ടോളി, വൈസ് ചെയർമാൻ കെ.വി. ഉണ്ണികൃഷ്‌ണൻ, വാർഡ് കൗൺസിലർ അഡ്വ. പി.പി. ഹർഷ, പി. രാജൻ നായർ തുടങ്ങിയവർ പങ്കെടുത്തു.


അലംനൈ അസോസിയേഷൻ നിർമിച്ച സ്കൂ‌ൾ പ്രവേശനകവാടത്തിൻ്റെ സമർപ്പണവും മന്ത്രി നിർവഹിച്ചു.


കവാടനിർമാണത്തിന് നേതൃത്വം നൽകിയ പൂർവവിദ്യാർഥി ഹസൻ പാറക്കലിനുള്ള സ്നേഹാദരം മകൻ പാറക്കൽ മുഹമ്മദ് ഷിബിൻ ഏറ്റുവാങ്ങി.


കുട്ടികളുടെ കലാപരിപാടികളും അതുൽ നറുകരയുടെ നാടൻപാട്ടരങ്ങുമുണ്ടായി.

ശനിയാഴ്ച രാവിലെ മെഗാ പൂർവവിദ്യാർഥി സംഗമവും ഗുരുവന്ദനവും നടക്കും. എം.പി. അബ്‌ദുസ്സമദ് സമദാനി എംപി ഉദ്ഘാടനം ചെയ്യും. കൈതപ്രം ദാമോദരൻ നമ്പൂതിരി മുഖ്യാതിഥിയാകും. കലാപരിപാടികളും അരങ്ങേറും.

MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI