സുൽത്താൻബത്തേരി ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുകയെന്നത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും ഇതിനായി ശക്തമായ നടപടി ലീഗൽ മെട്രോളജിവകുപ്പ് സ്വീകരിക്കുന്നുണ്ടെന്നും ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. ബത്തേരിയിൽ നിർമിച്ച ലീഗൽ മെട്രോളജിഭവന്റെയും ലബോറട്രി കോംപ്ലക്‌സിന്റെയും ഉദ്ഘാടന നിർവഹിക്കുകയായിരുന്നു മന്ത്രി. 2024-ൽ 56.97 കോടിരൂപയും 2025-ൽ 40 കോടി രൂപയും വിവിധ നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കിയിട്ടുണ്ട്. വലിയ മാളുകളിൽവരെ പലവിധത്തിലുള്ള നിയമലംഘനം നടക്കുന്നുണ്ട്. ഇത് തടയാൻ ജാഗ്രത എന്ന പേരിലും പെട്രോൾ, ഡീസൽ പമ്പുകളിലെ കൃത്രിമം തടയാൻ ക്ഷമത എന്ന പേരിലും പ്രത്യേക പരിശോധനകൾ നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. സ്വന്തമായി കെട്ടിടമില്ലാത്ത സർക്കാർ ഓഫീസുകൾക്ക് കെട്ടിടം നിർമിക്കുന്നതിൻ്റെ ഭാഗമായാണ് ബത്തേരി സെയ്ന്റ് മേരീസ് കോളേജിന് സമീപം റവന്യൂവകുപ്പ് കൈമാറിയ ഭൂമിയിൽ ലീഗൽ മെട്രോളജിഭവൻ നിർമിച്ചത്. മന്ത്രി ഒ.ആർ. കേളു അധ്യക്ഷത വഹിച്ചു. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. ഉപഹാരസമർപ്പണം കളക്‌ടർ ഡി.ആർ, മേഘശ്രീ നിർവഹിച്ചു. പൊതുമരാമത്ത് എക്‌സിക്യുട്ടീവ് എൻജിനീയർ എൻ. ശ്രീജിത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. ലീഗൽ മെട്രോളജി കൺട്രോളർ ആർ. റീനാഗോപാൽ, ബത്തേരി നഗരസഭാധ്യക്ഷ റസീന അബ്ദുൾഖാദർ, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രൻതുടങ്ങിയവർ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group











