നെൽക്കൃഷിക്ക് വ്യാപകരോഗം പ്രതിസന്ധിയിൽ നെൽക്കർഷകർ

നെൽക്കൃഷിക്ക് വ്യാപകരോഗം പ്രതിസന്ധിയിൽ നെൽക്കർഷകർ
നെൽക്കൃഷിക്ക് വ്യാപകരോഗം പ്രതിസന്ധിയിൽ നെൽക്കർഷകർ
Share  
2026 Jan 10, 08:10 AM
DAS

വെള്ളമുണ്ട: കുതിച്ചുയർന്ന ഉത്പാദനച്ചെലവിൽ


കൂപ്പുകുത്തിയ നെൽക്കർഷകർക്ക് തിരിച്ചടിയായി രോഗവും. വെള്ളമുണ്ട ഗ്രാമപ്പഞ്ചായത്ത് പരിധിയിലെ പാലിയാണ കക്കടവ്, കരിങ്ങാരി, കൊമ്മയാട് പാടശേഖരങ്ങളിൽ ഇത്തവണ കർഷകർക്ക് കണ്ണീരിൻ്റെ കൊയ്ത്തുകാലമാണ്.

ലക്ഷക്കണക്കിന് രൂപ മുതൽ മുടക്കി കൃഷിയിറക്കിയ കർഷകർക്കെല്ലാം ഇത്തവണ കനത്ത തിരിച്ചടിയാണ്. ഓല കരിച്ചിൽ രോഗമാണ് ഹെക്‌ടർകണക്കിന് നെൽപ്പാടത്തിലേക്ക് പടർന്ന്് പിടിച്ചത്. മുമ്പ് ഇഞ്ചിക്കൃഷിയിൽ വ്യാപിച്ച രോഗമാണ് നെൽപ്പാടത്തിലേക്കും പടർന്നത്.


ആയിരംകണ്ണി, ഉമ, കുള്ളൻതൊണ്ടി എിങ്ങനെ എല്ലായിനം വിത്തുകളിലും രോഗബാധയുണ്ട്. കർഷകർ ഒരുമിച്ച് വിളയിറക്കിയ പാടശേഖരങ്ങളിലെല്ലാം ഇതുപടർന്നു. രോഗം വന്നതോടെ കതിരിട്ടതും അല്ലാത്തതുമായ പാടങ്ങളിൽ കർഷകർക്ക് നിരാശമാത്രമാണ് വിളവെടുപ്പ്. പ്രതികൂലമായ കാലാവസ്ഥയും രോഗവും കൂടി ഏറിയതോടെ നെൽക്കൃഷി എങ്ങിനെ മുന്നോട്ട് കൊണ്ടുപോകും എന്നാണ് കർഷകരുടെ ചോദ്യം. വിവിധയിടങ്ങളിലായി അറപതോളം ഏക്കർ സ്ഥലത്താണ് ഇപ്പോൾ രോഗബാധയുള്ളത്. കാലവർഷത്തിന്റെ അവസാന പാദത്തിൽ കൃഷിയിറക്കിയ പാടങ്ങളിലാണ് കൂടുതൽ.


അജ്ഞാതം ഉറവിടം


എവിടെനിന്നാണ് രോഗം ഈ പാടശേഖരത്തിൽ എത്തിയതെന്നോ എന്താണ് രോഗമെന്നോ ഇപ്പോഴും കർഷകർക്ക് ക്യത്യമായി അറിവില്ല. കൃഷിഭവൻ അധികൃതരും ഇതുസംബന്ധിച്ച് വിശദാംശങ്ങൾ പറയുന്നില്ലെന്ന് കർഷകർ പറയുന്നു. നെൽക്കൃഷിക്ക് വിള ഇൻഷുറൻസ് എല്ലാമുണ്ടെങ്കിലും ഇത്തരത്തിലുള്ള രോഗം വന്ന് കൃഷി നശിച്ചവർക്കൊന്നും ഇതിന് മുമ്പും നഷ്ടപരിഹാരം ലഭിച്ചിട്ടില്ല.


ഇത്തവണയും ഈ കാര്യത്തിൽ കർഷകർക്ക് യാതൊരു പ്രതീക്ഷയുമില്ല. കാലാവസ്ഥാധിഷ്‌ഠിത വിള ഇൻഷുറൻസ് പദ്ധതിയിൽ നഷ്ടപരിഹാരം നേടിയെടുക്കുകയെന്നതും കർഷകരെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. കള നാശിനിയുടെ ഉപയോഗം തുടങ്ങി നിരവധി കാരണങ്ങൾ ഈ രോഗത്തിന് പിന്നിലുണ്ട്. ഇതൊന്നും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.


അധികൃതർ സ്ഥലം സന്ദർശിക്കണം


രോഗബാധയുണ്ടായ പ്രദേശം അധികൃതർ സന്ദർശിക്കണമെന്നും കർഷകർക്ക് അർഹതപ്പെട്ട നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും പാലിയാണ പൗരസമതി ആവശ്യപ്പെട്ടു. സ്ഥിരമായി നെൽക്കൃഷി ചെയ്യുന്ന പാടശേഖരത്തിൽ ഇത്തവണ രോഗം വന്നതിനാൽ വലിയ തോതിലുള്ള നഷ്ട‌മാണ് കർഷകർക്കുള്ളത്. ഇൻഷുറൻസ് പരിധിയിലെങ്കിലും ഉൾപ്പെടുത്തി നഷ്ട്‌ടപരിഹാരം വിതരണം ചെയ്യണം. ത്രിതല പഞ്ചായത്തുകൾ നെൽക്കൃഷിക്കായി വീതിച്ചുവെക്കുന്ന തുക വിതരണം ചെയ്യണമെന്നും പാലിയാണ പൗരസമിതി ആവശ്യപ്പെട്ടു. പി.വി. ജോസ് അധ്യക്ഷത വഹിച്ചു.

MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI