ബേപ്പൂർ ഫിഷറീസ് വകുപ്പിൻ്റെ നിയമത്തിന് വിരുദ്ധമായി മത്സ്യബന്ധനം നടത്തിയ രണ്ടുതോണികൾ മറൈൻ എൻഫോഴ്‌സ്മെൻ്റ് കസ്റ്റഡിയിലെടുത്തു. ബേപ്പൂർ കടലിൽനടന്ന രാത്രികാല പരിശോധനയിലാണ് തോണികൾ പിടിച്ചെടുത്തത്.
പാസ്റ്റിക്, തെങ്ങിൻ കുലച്ചിൽ, മണൽച്ചാക്ക് എന്നിവ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയ കെ.പി. സമദ്, അബ്ദുൽ കരീം എന്നിവരുടെ ഉടമസ്ഥതയിലുള്ള തോണികളാണ് മറൈൻ എൻഫോഴ്സ്മെന്റ് എസ്ഐ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
ഫിഷർ ഗാർഡുമാരായ ബിബിൻ, അരുൺ, ശ്രീരാജ്, മനു, റസ്ക്യൂ ഗാർഡുമാരായ നന്ദു എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group











