കല്പറ്റ: മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്കായി എൽസ്റ്റൺ എസ്റ്റേറ്റിൽ ഉയരുന്ന ടൗൺഷിപ്പിൽ 237 സ്വപ്നഭവനങ്ങളുടെ വാർപ്പ് പൂർത്തിയായി. അഞ്ചുസോണുകളിലായാണ് നിർമാണപ്രവൃത്തി പുരോഗമിക്കുന്നത്. 350 വീടുകൾക്കുള്ള സ്ഥലമൊരുക്കൽ പൂർത്തിയായി. 1,500 തൊഴിലാളികളാണ് ടൗൺഷിപ്പിൽ രാപകൽ പ്രവർത്തിക്കുന്നത്. ടൗൺഷിപ്പിലൂടെ കടന്നുപോകുന്ന കെഎസ്ഇബിയുടെ വിതരണലൈൻ മാറ്റിസ്ഥാപിക്കുകയും 110 കെവി ലൈനിനായി നാല് പ്രധാന ടവറുകളും എൽസ്റ്റണിൽ സ്ഥാപിച്ചു.
ടൗൺഷിപ്പിലേക്കുള്ള റോഡ് നിർമാണപ്രവർത്തനങ്ങളും ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. മൂന്നുഘട്ടമായാണ് റോഡ് നിർമാണം പുരോഗമിക്കുന്നത്. 12.65 മീറ്റർ വീതിയിലുള്ള പ്രധാന പാതയ്ക്ക് 1100 മീറ്റർ ദൈർഘ്യമാണുള്ളത്. 9.5 മീറ്റർ വീതിയിൽ നിർമിക്കുന്ന റോഡ് 2.770 കിലോമീറ്ററാണുണ്ടാവുക. ടൗൺഷിപ്പിലെ വിവിധ സോണുകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതകളാണിത്. ഇടറോഡുകൾക്ക് 5.8 മീറ്ററാണ് വീതി. 7.553 കിലോമീറ്റർ ദൈർഘ്യത്തിലാണ് ഇടറോഡുകൾ നിർമിക്കുന്നത്. താമസസ്ഥലങ്ങളിലേക്കുള്ള പ്രവേശനം ഈ റോഡിലൂടെയായിരിക്കും. പ്രധാന പാതയുടെ 490 മീറ്ററും രണ്ടാംഘട്ടത്തിലെ പാതയുടെ 906 മീറ്ററും നിലവിൽ നിർമിച്ചു.
പ്രധാന റോഡിൽ ഇലക്ട്രിക്കൽ ഡക്‌ട് നിർമാണവും സൈഡ് ബ്രെയിൻ നിർമാണവും പുരോഗമിക്കുകയാണ്.
ആകെ 11.423 കിലോമീറ്റർ റോഡുകളാണ് ടൗൺഷിപ്പിൽ നിർമിക്കുക. ഒൻപതുലക്ഷം ലിറ്റർ ശേഷിയിൽ നിർമിക്കുന്ന കുടിവെള്ളസംഭരണി, സുവിജ് ട്രീറ്റ്‌മെൻ്റ് പ്ലാന്റ്, ഡ്രെയിനേജ് എന്നിവയുടെ നിർമാണപ്രവൃത്തിയും എൽസ്റ്റണിൽ പുരോഗമിക്കുകയാണ്.
ടൗൺഷിപ്പ് നിർമാണപ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നു -മന്ത്രി
കല്പറ്റ: മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിലെ അതിജീവിതരുടെ പുനരധിവാസത്തിനായി എൽസ്റ്റൺ എസ്റ്റേറ്റിൽ നിർമിക്കുന്ന ടൗൺഷിപ്പിൻ്റെ നിർമാണ പ്രവൃത്തി അതിവേഗം പുരോഗമിക്കുന്നതായി മന്ത്രി ഒ.ആർ. കേളു, ടൗൺഷിപ്പിലെത്തി നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തി സംസാരിക്കുകയായിരുന്നു മന്ത്രി.
നിർമാണമേഖലയിലെ അഞ്ചുസോണുകളിലും ദ്രുതഗതിയിലാണ് നിർമാണം പുരോഗമിക്കുന്നത്. എസ്റ്റേറ്റ് ബംഗ്ലാവിൽ സൂക്ഷിച്ചിരിക്കുന്ന നിർമാണ സാമഗ്രികളുടെ പരിശോധനയും മന്ത്രി വിലയിരുത്തി. ടൗൺഷിപ്പിലെ അഞ്ചു സോണുകളും മന്ത്രി സന്ദർശിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group












