കുരാച്ചുണ്ട് : ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കരിയാത്തുംപാറ, തോണിക്കടവ് കേന്ദ്രങ്ങളിൽ 17, 18, 19 തീയതികളിൽ ടൂറിസം ഫെസ്റ്റ് 'തോണിക്കാഴ്ച- 2026' നടത്താൻ തീരുമാനിച്ചു. സംഘാടകസമിതി രൂപവത്കരണയോഗം കെ.എം. സച്ചിൻദേവ് എംഎൽഎ ഉദ്ഘാടനംചെയ്തു. കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡൻ്റ് സിനി ജിനോ അധ്യക്ഷത വഹിച്ചു.
ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഇസ്‌മായിൽ കുറുമ്പൊയിൽ, ജില്ലാപഞ്ചായത്ത് അംഗങ്ങളായ കെ.കെ. ശോഭ, റീമ കുന്നുമ്മൽ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.കെ. ബാബു, അരുൺ ജോസ്, പഞ്ചായത്ത് അംഗങ്ങളായ ജോസ് വെളിയത്ത്, ബിന്ദുമോൾ തോമസ്, വി.കെ. ഹസീന, എൻ.കെ. കുഞ്ഞമ്മദ്, എൻ.ജെ. ആൻസമ്മ, കാർഷികവികസനബാങ്ക് പ്രസിഡൻ്റ് ടി.കെ. സുമേഷ്, ടിഎംസി അംഗം വി.ജെ. സണ്ണി, കല്ലാനോട് സെയ്‌ൻ്റ് മേരീസ് പള്ളി വികാരി ഫാ. ജിനോ ചുണ്ടയിൽ, രാഷ്ട്രീയപ്പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group












