പയ്യോളി: ലോകത്ത് പലയിടത്തും കലുഷിതമായ അന്തരീക്ഷം നിലനിൽക്കുകയും ഭരണാധികാരിയെവരെ റാഞ്ചുകയും ചെയ്യുന്ന അവസരത്തിൽ ഇരിങ്ങൽ സർഗാലയയിൽ പതിനാറുരാജ്യങ്ങളിലുള്ളവർ ഒരുമിച്ചുനിൽക്കുന്നു. ഒരു പന്തലിനുതാഴെ, ഒരു ഹട്ടിന് അപ്പുറവും ഇപ്പുറവുമായി ഇസ്രയേലും ഇറാനും ജോർദാനും സിറിയയുമെല്ലാം അവരുടെ കരവിരുതിന്റെ മായികക്കാഴ്ചകൾ അവതരിപ്പിക്കുകയാണ്. അതിനപ്പുറം അവരുടെ ഒത്തുചേരലാണ് സന്ദർശകരുടെ മനംകവരുന്നത്.
അവരിൽ പലരാജ്യത്തെയും ഭരണകൂടങ്ങൾ കഴിഞ്ഞദിവസവും കൊമ്പുകോർക്കുമ്പോഴാണ് ഒരു മേശപ്പുറത്ത് ഭക്ഷണംകഴിക്കുകയും കളിതമാശകളിലും കലാകാരന്മാർ മുഴുകുകയുംചെയ്യുന്നത്. 16 വിദേശരാജ്യങ്ങൾ പങ്കെടുക്കുന്ന ഒരുവിധത്തിലുള്ള മേളയും നമ്മുടെ പ്രദേശത്തും ദൂരെ ദിക്കിലും നടക്കുന്നില്ല. മുകളിൽ പറഞ്ഞ രാജ്യങ്ങളെ കൂടാതെ ബെലറൂസ്, ഈജിപ്‌ത്, കസാഖ്സ്താൻ, നേപ്പാൾ, റഷ്യ, ശ്രീലങ്ക, താജിക്കിസ്‌താൻ, തയ‌്വാൻ, തായ്ലാൻഡ്, യുഗാൺഡ, ഉസ്ബെക്കിസ്താൻ, കിർഗിസ്താൻ എന്നിവയാണ് മറ്റു രാജ്യങ്ങൾ.
നമ്മുടെ രാജ്യത്തെ പതിനെട്ട് സംസ്ഥാനങ്ങളിൽ നിന്നെത്തിയവർ വേറെ, സർഗാലയയിൽ സ്ഥിരമായി പ്രവർത്തിക്കുന്ന നൂറിലേറെ സംരംഭങ്ങൾ മറ്റൊരു ഭാഗത്ത്. 2025 ഡിസംബർ 23-ന് തുടങ്ങിയ മേള 2026 ജനുവരി 11-നാണ് സമാപിക്കുന്നത്. ഈ ഇരുപതുദിനങ്ങളിൽ കരവിരുതിന്റെ ലോകമാണ് ഇവിടെ സമ്മേളിക്കുന്നത്. ഇതിനകം ആയിരക്കണക്കിനുപേർ മേള സന്ദർശിച്ചു. വിദേശവിനോദസഞ്ചാരികൾ ഉൾ പ്പടെയുള്ളവരെത്തി.
കരകൗശല ഉത്പന്നങ്ങളുടെ മികച്ച വിൽപ്പന നടന്നുകഴിഞ്ഞു. രാത്രിയിൽ കലാപ്രകടനത്തിൻ്റെ തിരനോട്ടവും അരങ്ങേറുന്നു. കണ്ണഞ്ചിപ്പിക്കുന്ന വെള്ളിവെളിച്ചത്താൽ കരകൗശലഗ്രാമം രാത്രിയെയും പകലാക്കുന്നു. മേളയുടെ ഭാഗമായി ഫാഷൻഷോയും കളരിയും പൂക്കളും ഒടുവിൽ ഭക്ഷ്യമേളയും എല്ലാമായി തിരക്കിലലിയുകയാണ് സർഗാലയ
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group












