കെഎസ്ആർടിസി ടെർമിനൽ: എസ്റ്റിമേറ്റ് പ്രകാരം മെറ്റീരിയൽ ഉപയോഗിച്ചെന്ന് വിദഗ്ധസംഘം

കെഎസ്ആർടിസി ടെർമിനൽ: എസ്റ്റിമേറ്റ് പ്രകാരം മെറ്റീരിയൽ ഉപയോഗിച്ചെന്ന് വിദഗ്ധസംഘം
കെഎസ്ആർടിസി ടെർമിനൽ: എസ്റ്റിമേറ്റ് പ്രകാരം മെറ്റീരിയൽ ഉപയോഗിച്ചെന്ന് വിദഗ്ധസംഘം
Share  
2026 Jan 06, 08:08 AM
kkn
kada

കോഴിക്കോട്: കെഎസ്‌ആർടിസി ബസ് ടെർമിനലിന്റെ ബലക്ഷമത പരിശോധിക്കാൻ നിയോഗിച്ച തിരുവനന്തപുരം സർക്കാർ എൻജിനിയറിങ് കോളേജിലെ വിദഗ്‌ധസംഘം പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. കെട്ടിടനിർമാണത്തിന് പ്ലാൻ എസ്റ്റിമേറ്റിൽ കാണിച്ചപ്രകാരമുള്ള കമ്പി, സിമൻ്റ് അടക്കമുള്ള അസംസ്കൃതവസ്‌തുക്കൾ ഉപയോഗിച്ചുണ്ടെന്നാണ് സംഘത്തിന്റെ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത്. ഈ റിപ്പോർട്ട് കെട്ടിടസമുച്ചത്തിൻ്റെ നിർമാതാക്കളായ കെടിഡിഎഫ്‌സി കോടതിയിൽ സമർപ്പിച്ചു.


കെട്ടിടത്തിന്റെ ബലക്ഷമതയെ സംബന്ധിച്ച വിശദമായ റിപ്പോർട്ട് ഒരുമാസത്തിനകം നൽകുമെന്നാണ് വിവരം. ഈ റിപ്പോർട്ടുകൂടി കോടതിയിൽ സമർപ്പിക്കുന്നതോടെ കെട്ടിത്തിന്റെ ബലക്ഷമതയും ബലപ്പെടുത്തൽ പ്രവൃത്തിയും സംബന്ധിച്ച തർക്കത്തിന് കോടതിയിൽനിന്ന് പരിഹാര നിർദേശമുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.


മദ്രാസ് ഐഐടി സംഘം ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയ കെട്ടിടസമുച്ചയം തിരുവനന്തപുരം സർക്കാർ എൻജിനിയറിങ് കോളജിലെ വിദഗ്‌ധസംഘം പരിശോധിച്ച് റിപ്പോർട്ട് നൽകണമെന്ന് ജൂലായ് 28-ന് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കുകയായിരുന്നു. കെട്ടിടം അറ്റകുറ്റപ്പണി പൂർത്തീകരിച്ച് കൈമാറിയിട്ടില്ലെന്ന കെട്ടിടം പാട്ടത്തിനെടുത്ത അലിഫ് ബിൽഡേഴ്‌സ് നൽകിയ കേസ് പരിഗണിക്കുന്നതിനിടെ കെട്ടിടത്തിന്റെ ബലക്ഷമത പരിശോധിക്കാൻ മറ്റൊരു സമിതിയെക്കൂടി നിയോഗിക്കണമെന്ന അപേക്ഷ പരിഗണിച്ചായിരുന്നു കോടതിയുടെ ഇടക്കാല ഉത്തരവ്. ഇതിന്റെ അടിസ്ഥാനത്തിൽ ഒക്ടോബർ മൂന്നിന് തിരുവനന്തപുരം എൻജിനിയറിങ് കോളേജ് അസി.പ്രൊഫ. സി.ജെ. കിരണിന്റെ നേതൃത്വത്തിൽ കെട്ടിടത്തിൽ പരിശോധന നടത്തിയിരുന്നു.


കെട്ടിടം നിലവിൽ ആരുടെ കൈവശമാണ്, എത്രത്തോളം ബലക്ഷയമുണ്ട്, ഇത് പരിഹരിക്കുന്നതിന് എത്ര തുക വേണം, തുക ആരു വകയിരുത്തും എന്നിവ സംബന്ധിച്ച് സർക്കാരും പാട്ടക്കാരും തമ്മിൽ തർക്കം നിലവിലുണ്ട്. ഈ സാഹചര്യത്തിൽ കെട്ടിടത്തിൻ്റെ ബലക്ഷയവും അത് പരിഹരിക്കുന്നതിന് ആവശ്യമായ തുകയും നിശ്ചയിക്കുന്നതിന് പിഡബ്ല്യുഡിയെയോ തിരുവനന്തപുരം സർക്കാർ എൻജിനിയറിങ് കോളേജിനെയോ ചുമതലപ്പെടുത്തണമെന്ന് അലിഫ് ബിൽഡേഴ്‌സ് കേടതിയിൽ ആവശ്യപ്പെടുകയായിരുന്നു. ബലക്ഷയമുണ്ടെന്നും അത് പരിഹരിക്കാൻ 35 കോടി വേണ്ടിവരുമെന്നും മദ്രാസ് ഐഐടി സംഘം കണ്ടെത്തിയിരുന്നു. കെട്ടിടം കെടിഡിഎഫ്‌സി ബലപ്പെടുത്തി നൽകണമെന്നാണ് അലിഫിന്റെ വാദം.

MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI