പത്തനംതിട്ട: സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം 50 ശതമാനമായി ഉയർത്തുന്നതിനായി നയിചേതന 4.0 ദേശീയ ജെൻഡർ കാംപെയ്‌നുമായി സംയോജിപ്പിച്ചുള്ള 'ഉയരെ ഉയരട്ടെ കേരളം, വളരട്ടെ പങ്കാളിത്തം' ജെൻഡർ കാംപെയ്ൻ ജില്ലാതല ഉദ്ഘാടനം കെ.യു.ജനീഷ് കുമാർ എംഎൽഎ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ദീനാമ്മ റോയി അധ്യക്ഷത വഹിച്ചു.
ജനുവരി 28 വരെ തുടരുന്ന കാംപെയിന്റെ ഭാഗമായി പൊതുഇടങ്ങളിൽ ജെൻഡർ പ്രതിജ്ഞ, ടോക്ക് ഷോ, പോസ്റ്റർ കാംപെയ്ൻ, സെമിനാർ, അവബോധ ക്ലാസുകൾ, പരിശീലനങ്ങൾ എന്നിവ നടക്കും.
പത്തനംതിട്ട നഗരസഭ ചെയർപേഴ്‌സൺ സിന്ധു അനിൽ പോസ്റ്റർ പ്രകാശനം ചെയ്‌തു. ജെൻഡർ കൗൺസിൽ കൺസൾട്ടന്റ് ടി.കെ. ആനന്ദി സെമിനാർ നയിച്ചു. തദ്ദേശതിരഞ്ഞെടുപ്പിൽ ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ട 347 കുടുംബശ്രീ അംഗങ്ങളെ ആദരിച്ചു.
കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ എസ്. ആദില, വിജ്ഞാനകേരളം ജില്ലാ മിഷൻ കോഡിനേറ്റർ ബി. ഹരികുമാർ, കുടുംബശ്രീ അസിസ്റ്റൻ്റ് ജില്ലാ മിഷൻ കോഡിനേറ്റർ കെ. ബിന്ദുരേഖ, വാർഡ് കൗൺസിലർ എസ്. ഫാത്തിമ, പത്തനംതിട്ട സിഡിഎസ് ചെയർപേഴ്‌സൺ പൊന്നമ്മ ശശി, കുടുംബശ്രീ ജെൻഡർ പ്രോഗ്രാം മാനേജർ പി.ആർ. അനുപ, ഐബിസിബി പ്രോഗ്രാം മാനേജർ എലിസബത്ത് ജി. കൊച്ചിൽ എന്നിവർ പ്രസംഗിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group












