ആലപ്പുഴ സംസ്ഥാന യുവജനബോർഡ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവത്തിൻ്റെ സംസ്ഥാനതല മത്സരം ഫെബ്രുവരി രണ്ടാംവാരം ആലപ്പുഴയിൽ നടക്കും. സംഘാടകസമിതി രൂപവത്കരണ യോഗം എച്ച്. സലാം എം.എൽ.എ.ഉദ്ഘാടനം ചെയ്തു. ആലപ്പുഴയിൽ 17 വർഷത്തിനുശേഷമാണ് പരിപാടി സംഘടിപ്പിക്കുന്നത്. പി.പി. ചിത്തരഞ്ജൻ എം.എ.ൽ.എ. മുഖ്യാതിഥിയായി.
യുവജനക്ഷമ ബോർഡ് വൈസ് ചെയർമാൻ വി.കെ. സനോജ് അധ്യക്ഷനായി. ജില്ലാ കോഡിനേറ്റർ ജെയിംസ് സാമുവൽ സംഘാടകസമിതി ഘടന അവതരിപ്പിച്ചു. മുഖ്യമന്ത്രിയാണ് സമിതിയുടെ മുഖ്യരക്ഷാധികാരി. അധ്യക്ഷൻ യുവജനകാര്യ വകുപ്പുമന്ത്രിയാണ്. രക്ഷാധികാരികൾ പ്രതിപക്ഷനേതാവ്, കേരളോത്സവം നടക്കുന്ന ജില്ലയിലെ എം.പി.മാർ, എം.എൽ.എ.മാർ എന്നിവരാകും. വർക്കിങ് ചെയർമാന്മാരായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, യുവജനക്ഷേമ ബോർഡ് ഉപാധ്യക്ഷൻ എന്നിവരും 251 എക്സിക്യൂട്ടീവ് അംഗങ്ങളും 1,001 ജനറൽ കമ്മിറ്റി അംഗങ്ങളും ഉൾപ്പെടുന്നതാണ് സമിതി.
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എ. മഹേന്ദ്രൻ, വൈസ് പ്രസിഡന്റ് ഷീനാ സനൽകുമാർ, എ.ഡി.എം. ആശ സി. എബ്രഹാം, നഗരസഭാധ്യക്ഷ മോളി ജേക്കബ്, യുവജനക്ഷേമ ബോർഡ് അംഗങ്ങളായ ടി.ടി. ജിസ്മോൻ, സന്തോഷ് കാല, എസ്. ദീപു ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ ബി, ഷിജ തുടങ്ങിയവർ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group












