വികസനം മനുഷ്യനെയും മണ്ണിനെയും പരിഗണിച്ചാവണം -സാദിഖലി തങ്ങൾ

വികസനം മനുഷ്യനെയും മണ്ണിനെയും പരിഗണിച്ചാവണം -സാദിഖലി തങ്ങൾ
വികസനം മനുഷ്യനെയും മണ്ണിനെയും പരിഗണിച്ചാവണം -സാദിഖലി തങ്ങൾ
Share  
2026 Jan 05, 08:56 AM
kkn
kada

കോഴിക്കോട്: ഓരോപ്രദേശത്തും കൊണ്ടുവരുന്ന വികസനപദ്ധതികൾ അതതുപ്രദേശത്തെ മനുഷ്യനെയും മണ്ണിനെയും പരിഗണിച്ചുകൊണ്ടായിരിക്കണമെന്നും പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ടുള്ള വികസനപ്രവർത്തനങ്ങൾ മാത്രമേ ആസൂത്രണംചെയ്യാൻ പാടുള്ളൂവെന്നും മുസ്‌ലിംലീഗ് സംസ്ഥാനപ്രസിഡൻ്റ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.


ജില്ലയിൽനിന്ന് വിജയിച്ച മുസ്‌ലിംലീഗ് ജനപ്രതിനിധികൾക്ക് മുസ്ല‌ിംലീഗ് ജില്ലാകമ്മിറ്റി ലീഗ് ഹൗസിൽ സംഘടിപ്പിച്ച സ്വീകരണപരിപാടി 'വിജയഭേരി' സംഗമം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


അഴിമതിരഹിതമായ ഭരണമാണ് കഴിഞ്ഞകാലങ്ങളിൽ യുഡിഎഫിനും മുസ്‌ലിംലീഗിനും നടത്താൻ സാധിച്ചത് എന്നതുകൊണ്ടാണ് ഇത്രയുംവലിയ മുന്നേറ്റം സംസ്ഥാനത്തുടനീളമുണ്ടാക്കാൻ മുസ്ലിംലീഗിന് സാധിച്ചതെന്ന് സാദിഖലി ശിഹാബ് തങ്ങൾ കൂട്ടിച്ചേർത്തു.


മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നിർവഹിച്ചു. സംസ്ഥാനരാഷ്ട്രീയംതന്നെ മാറാൻപോകുന്നതിന്റെ ആദ്യസൂചനയാണ് ജില്ലയിലെ യുഡിഎഫ് വിജയത്തിലൂടെ തെളിഞ്ഞതെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.


ജില്ലാപ്രസിഡന്റ് എം.എ. റസാഖ് അധ്യക്ഷനായി. മുസ്ല‌ിംലീഗ് സംസ്ഥാനഭാരവാഹികളായ ഉമ്മർ പാണ്ടികശാല, സി.പി. ചെറിയമുഹമ്മദ്, ഷാഫി ചാലിയം, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്, വനിതാലീഗ് ദേശീയ ജനറൽ സെക്രട്ടറി നൂർബിയന റഷീദ്, എൽജിഎംഎൽ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഷറഫുദ്ധീൻ, ജില്ലാ ജനറൽ സെക്രട്ടറി ടി.ടി. ഇസ്‌മായിൽ, സൂപ്പി നരിക്കാട്ടേരി തുടങ്ങിയവർ സംസാരിച്ചു.

MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI