കോഴിക്കോട്ടും സംയുക്തപരിശോധന

കോഴിക്കോട്ടും സംയുക്തപരിശോധന
കോഴിക്കോട്ടും സംയുക്തപരിശോധന
Share  
2026 Jan 05, 08:54 AM
kkn
kada

കോഴിക്കോട് : തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ പാർക്കിങ് ഏരിയയിൽ രാവിലെ ആറരയോടെ ഉണ്ടായ തീപ്പിടിത്തത്തിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലും സംയുക്ത സുരക്ഷാപരിശോധന നടത്തി.


ഗവൺമെന്റ് റെയിൽവേ പോലീസ് (ജിആർപി), റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർപിഎഫ്), ബിച്ച് ഫയർഫോഴ്സ‌് എന്നിവയുടെ നേതൃത്യത്വത്തിൽ സംയുക്തമായാണ് പരിശോധന നടന്നത്. റെയിൽവേ സ്റ്റേഷനിലെ രണ്ട് പാർക്കിങ് ഏരിയകളിലാണ് പരിശോധന നടത്തിയത്. രാവിലെ 11 മണി മുതൽ 12.45 വരെ നീണ്ട പരിശോധനയിൽ കുഴപ്പമൊന്നും കണ്ടെത്തിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണ് മുൻകരുതൽ നടപടികൾ ശക്തമാക്കിയതെന്ന് ഉദ്യോഗസ്ഥർ പിന്നീട് വ്യക്തമാക്കി. സ്റ്റേഷനിലെ സിസിടിവി നിരീക്ഷണവും സുരക്ഷാസംവിധാനങ്ങളും കൂടുതൽ ജാഗ്രതയോടെ തുടരുന്നതായും അധികൃതർ അറിയിച്ചു.


പോലീസ് പരിശോധന വരുംദിവസങ്ങളിലുമുണ്ടാവും. ഫയർ എസ്റ്റിംഗ്വിഷർ എല്ലാ പാർക്കിങ് സ്പെയ്‌സിലും വെക്കും. ജീവനക്കാർക്ക് ഇവ പ്രവർത്തിപ്പിക്കാൻ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ പരിശീലനം നൽകും. -അധികൃതർ വ്യക്തമാക്കി.

MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI